0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 1.8K

പെടില്ല . അഥവാ കണ്ടാലും ഈ  ഭാഗത്തെ ലൈറ്റ് വളരെ ഡിം ചെയ്തു വച്ചിരിക്കുന്നത് കൊണ്ട് ആളെ മനസിലാവാൻ  സാധ്യത ഇല്ല .

സമയം ഏകദേശം ഒരുമണിയോടടുക്കുന്നു .ഗേറ്റ് തുറക്കാൻ ഏകദേശം മുപ്പതു മിനിട്ടു കൂടി ഉള്ളു . ഞാൻ വീണ്ടും ഫോണിൽ കളി  തുടർന്നു .ഒന്നേ പതിനഞ്ചു ആയപോളെക്കും ഖത്തർ എയർവൈസിന്റെ മൂന്ന് ഗ്രൗണ്ട് സ്റ്റാഫുകൾ വന്ന് ഗേറ്റ് തുറന്നു ചെക്കിങ് തുടങ്ങി . നിമിഷ നേരം കൊണ്ട് ക്യുവില്‍ ആളായി .

ഗ്രൗണ്ട് സ്റ്റാഫ് അവരുടെ ജോലി വളരെ വേഗത്തിൽ ചെയ്യുന്നുന്നത്കൊണ്ട് ക്യു വളരെ വേഗത്തിൽ നീങ്ങുന്നു .ഏറ്റവും അവസാനമേ ചെക്ക് ഇൻ ചെയ്യൂ എന്ന ഉദ്ദേശത്തോടെ  ആണ് ഞാൻ ഇരിക്കുന്നത് . ക്യു നീങ്ങുന്നത് ഞാൻ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്നു . രണ്ടു സെക്ഷൻ ആയി ആളുകൾ ഗേറ്റിന്റെ ഉള്ളിലേക്ക് കയറിക്കൊണ്ടിരിക്കുന്നു .ഇപ്പോൾ നൂറുപേരിൽ കൂടുതൽ ആളുകൾ ഗേറ്റിന്റെ ഉള്ളിൽ ഉണ്ട് . അകത്ത് തിരക്ക് അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ ഒരു സ്റ്റാഫ് വോക്കി ടോക്കിയിൽ എന്തോ നിർദ്ദേശം കൊടുക്കുന്നത് കണ്ടു . അഞ്ചു മിനിറ്റുകൾക്കുളിൽ പുറത്തു നാല് ബസ്സുകൾ വന്നു നിന്നു . പുറത്തേക്കുള്ള ഗേറ്റ് തുറന്നു ,യാത്രക്കാർ ബസിൽ കയറാൻ പോകുകയാണ്.

നാലു ബസുകളും പെട്ടന്ന് നിറഞ്ഞു . അവ യാത്രക്കാരെയും കൊണ്ട് ഫ്ലൈറ്റിനടുത്തേക്കു നീങ്ങി .

ഇപ്പോൾ ഗേറ്റിന്റെ അകത്ത് അഞ്ചോ ആറോ പേരെ ഉള്ളു . നിമിഷ നേരങ്ങൾക്കുള്ളിൽ വീണ്ടും ആളാകും . ഏകദേശം ഇരുനൂറ്റി അറുപതു പേരെ ഉൾകൊള്ളുന്ന ഫ്ലൈറ്റ് ആണ് .

ഒരു ബസ് കൂടി പുറത്തു

💬 Comments

View all comments