Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
വന്നു . ചെക്ക് ഇൻ കഴിഞ്ഞു യാത്രക്കാർ നേരെ ബസിലൊട്ടു കയറുന്നു . ആളായപ്പോൾ ആ ബസും പോയി . വരിയിൽ കുറച്ചു പേരെ ഉള്ളു . സമയം രണ്ടേ അഞ്ചു് കഴിഞ്ഞു .
ഞാൻ പതിനഞ്ചു മിനുട്ടു കൂടി ഇരുന്നു . ഇപ്പോൾ ക്യുവിൽ തീരെ ആളില്ല . കൂടിപ്പോയാൽ അഞ്ചുപേർ കാണും .യെസ്. എന്റെ സമയം വന്നിരിക്കുന്നു .ഞാൻ എന്റെ ബാഗും എടുത്ത് ഗേറ്റിലേക്ക് നടന്നു .
എന്റെ ഊഴം ആയി . ബോർഡിങ് പാസും പാസ്സ്പോര്ട്ടും വെരിഫൈ ചെയ്ത് ഞാൻ ഗെയ്റ്റിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു . രണ്ടര ആയപ്പോളേക്കും ക്യുവിലെ യാത്രകര് എല്ലവരും ഉള്ളിൽ കയറി . സ്റ്റാഫ് ലിസ്റ്റ് നോക്കി എല്ലവരും ആയി എന്ന് ഉറപ്പിച്ച ശേഷം ഗേറ്റ് അടച്ചു . മിനിറ്റുകൾക്കുള്ളിൽ പുറത്തു രണ്ടു ബസുകൾ വന്നു . തിരക്കു കൂട്ടാതെ ഞാൻ ഏറ്റവും പിറകിലായി ബസ്സിനടുത്തേക്കു നീങ്ങി . ഇടയ്ക്കു വീണക്ക് മെസ്സേജ് അയക്കാൻ മറന്നില്ല .
രണ്ടാമത്തെ ബസിൽ കയറി ഫ്ലൈറ്റിന്റെ അടുത്തേക്ക് പോകുമ്പോൾ മനസ്സിൽ മൊത്തം ആകാംഷ ആയിരുന്നു .
അഞ്ചു മിനുട്ടു നേരത്തെ യാത്രക്കൊടുവിൽ ബസ് ലക്ഷ്യ സ്ഥാനത്ത് എത്തി .
പുറത്തു ഇറങ്ങി നോക്കിയപ്പോൾ നെഞ്ചും വിരിച് നിൽക്കുകയാണ് ഖത്തർ എയർവേയ്‌സിന്റെ ബോയിങ് 777 QR 920 ഫ്ലൈറ്റ് . 19 മണിക്കൂർ യാത്ര പറയുന്നുണ്ടെങ്കിലും 16 മണിക്കൂർ കൊണ്ട് എത്തും . ലോകത്തിലെ ഏറ്റവും ദൈർക്യം ഏറിയ ഫ്ലൈറ്റിനുള്ള റെക്കോർഡ് ഇവനായിരുന്നു .
ഫോണിൽ ഫ്ലൈറ്റിന്റെ നല്ല ഒരു ഫോട്ടോ എടുത്തു്
💬 Comments
View all comments