Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]
ഞാനും പതിയെ ചിരിച്ച് തല ഇളക്കി . ലൈറ്റ് ഓൺ ചെയ്ത് വണ്ടി പിറകിലേക്കെടുത്തു .
'പോവാം '
'ഉം ' അവൾ മൂളി
പാർക്കിംഗ് ലൈറ് ഓഫ് ചെയ്യാതെ ഞാൻ കാർ മുന്നിലേക്കെടുത്തു . പെരുമഴയിൽ മുപ്പതിൽ കൂടുതൽ സ്പീഡ് എടുക്കാൻ എനിക്കാവില്ലായിരുന്നു
മഴ തിമിർത്തു പെയ്യുകയാണ് .
'ഡോ , ഇന്നിനി ലേക്ക് കാണലൊന്നും നടക്കൂല ട്ടോ, നമുക്ക് തിരിച്ചു പോവാം '
'സാരല്ല ഹരിയേട്ടാ , ഇത്ര തന്നെ കാണാൻ പറ്റീലെ '
'ഉം, ഈ മഴ ഇനി എപ്പളാ നിൽക്കുക ആവോ'ഞാൻ എന്നോടു തന്നെ പറഞ്ഞു
സമയം .ആറ് മണി ആവുന്നു . ഇരുപത് കിലോമീറ്റർ കൂടി ഓടിയാൽ അടുത്ത ടൗണിൽ എത്താം . ഈ കണക്കിനാണെങ്കിൽ ഒരു മണിക്കൂർ എടുക്കും അങ്ങോട്ടെത്താൻ . വളരെ ശ്രെദ്ധിച്ച് കൊണ്ട് ഞാൻ ഡ്രൈവ് ചെയ്തു .
മുക്കാൽ മണിക്കൂർ കൊണ്ട് ഞങ്ങൾ തടാക കരയിലായി സ്ഥിതി ചെയ്യുന്ന ടൗപോ എന്ന പട്ടണത്തില്‍ എത്തി .മഴ ഇപ്പോളും തോർന്നിട്ടില്ല . ഒരു റെസ്റ്റോറന്റിൽ ഞാൻ കാര്‍ സൈഡ് ആക്കി .
'വാ , എന്തേലും കഴിക്കാം ' ഞാൻ അവളെ വിളിച്ചു. ഞങ്ങൾ കാറിൽ നിന്നും പുറത്തിറങ്ങി റെസ്റ്റോറെന്റിലേക്കു ഓടി കയറി .
ഫുഡ് ഓർഡർ ചെയ്തതിനു ശേഷം ഞാൻ ഫോണെടുത്തു . ഓക്ലന്ഡിലേക്കുള്ള ദൂരം നോക്കി . 290 കിലോമീറ്റർ . ഞാൻ ഒന്ന് ഞെട്ടി .
'എന്ത് പറ്റി ഹരിയേട്ടാ , '
'ഡോ , ഇവിടന്നു ഇനിം 290 കിലോമീറ്റർ തിരിച്ചോടാനുണ്ട് '
'അമ്മെ , നമ്മൾ എപ്പോ എത്തും ' അവൾ ചോദിച്ചു '
'ഒരു ഐഡിയ കിട്ടുന്നില്ല '
ഭക്ഷണം കൊണ്ടുവന്ന വെയിറ്ററോട് ഞാൻ യാത്രയെ പറ്റി ചോദിച്ചു . മഴ ഇനി രാവിലെ മാറുകയുള്ളൂ എന്ന് അവരുടെ വാക്കിൽ നിന്നും മനസ്സിലായി . വിന്ററിൽ ഇടക്ക് രാത്രി മുഴുവൻ മഴയാണെന്ന കാര്യം ഞാനും വിട്ടു പോയിരുന്നു .ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല .
'നിമ്മി'
'ഓ'
💬 Comments
View all comments