Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]
ഞാൻ ശ്വാസം ഉള്ളിലേക്കു ആഞ്ഞു വലിച്ചു , അറിയാതേ കണ്ണുകൾ അടഞ്ഞു .
തീരെ പ്രതീക്ഷിക്കാതെ കിട്ടിയ ചുംബനത്തിൽ ഞാൻ ആകെ തരിച്ചു പോയി .കണ്ണുകൾ തുറന്നപ്പോൾ അവൾ എന്റെ മുഖത്തു തന്നെ നോക്കി ഇരിക്കുകയാണ് .
'ഇപ്പൊ എനിക്കും ഫീൽ ചെയ്യാനുണ്ട് ഹരിയേട്ടാ ...'അവൾ പറഞ്ഞു .
എന്റെ കൈ കൂട്ടി പിടിച്ച അവളുടെ കൈ ഞാൻ എന്റെ അടുത്തേക്ക് വലിച്ചു . കൂടെ അവളും അടുത്തേക്ക് വന്നു . ശേഷം കൈ തിരിച്ച് പിടിച്ച് ഉള്ളം കയ്യിൽ ഞാൻ മുത്തി .
അവളുടെ കൈ ഇടതു കയ്യിലേക്ക് പിടിച്ച് ഞാൻ അവളുടെ മുഖത്തോടു മുഖം ചേർത്തു .
പരസ്പരം ചുംബിക്കാൻ കാത്തിരുന്ന ഞങ്ങൾ ഒരു നിമിഷം കണ്ണിൽ കണ്ണ് നോക്കി . ഞാനെന്റെ ഇടതു കൈ നിമ്മിയുടെ ഷോള്ഡറിൽ വെച്ചു . ശേഷം കൈ പുറകിലൂടെ ഇട്ടു അടുത്ത ഷോള്ഡറിൽ പിടിച്ചു എന്നിലേക്കടുപ്പിച്ചു .ആ സമയം മഴക്ക് എന്തെന്നില്ലാത്ത ശക്തിയായിരുന്നു.
ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ ഇടിമിന്നല്‍ കണക്കെ കൂട്ടി മുട്ടി , പിറകിലായി പിടിച്ചിരുന്ന കൈ ഞാൻ പിൻവലിച്ചു . വലതു കൈ അവളുടെ മുഖത്തിൻ പിന്നിലായി വെച്ച് അവളുടെ മുഖം ഞാൻ കൂടുതൽ എന്നിലേക്കടുപ്പിച്ചു . അവളുടെ താഴത്തെ ചുണ്ടു ഞാൻ എന്റെ ചുണ്ടുകൾക്കിടയിലായി എടുത്ത നിമിഷത്തിൽ അവളുടെ കണ്ണുകൾ അടഞ്ഞതും അവളൊരു ദീർഘ ശ്വാസം എടുത്തതും ഞാൻ അറിഞ്ഞു .
പതിയെ അവളുടെ ചുണ്ടിനെ മോചിപ്പിച്ച് ഞാൻ എന്റെ മുഖം പിറകിലേക്ക് വലിച്ചു ,അവളപ്പോളും കണ്ണുകൾ അടച്ചിരിക്കുകയാണ് .മുഖത്തിരുന്ന കയ്യിലെ തള്ള
💬 Comments
View all comments