0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 313

അതിനു മുന്നിലെ ബോർഡ് കണ്ടപ്പോൾ ഓഫീസ്  ആണെന്ന് തോന്നി .

നിമ്മിയെ കാറിൽ ഇരുത്തി പാസ്പോര്ട്ട് കോപ്പിയുമായി  ഞാൻ കാറിൽ നിന്നിറങ്ങി ആ വീട്ടിലേക്ക് കയറി .

അടഞ്ഞു കിടന്നിരുന്ന വാതിലിൽ ഞാൻ  മുട്ടി വിളിച്ചു  . കുറച്ചു നിമിഷങ്ങൾക്കകം അറുപതിനോടടുത്തു പ്രായം തോന്നിക്കുന്ന  ഒരു സ്ത്രീ വന്നു വാതിൽ തുറന്നു . കാര്യം അവതരിപ്പിച്ചപ്പോള്‍ അവർ അകത്തേക്ക് ക്ഷണിച്ചു . ഫോര്മാലിറ്റീസ് എല്ലാം കഴിഞ്ഞ്  റൂമിലേക്കുള്ള വഴി അവർ എനിക്ക് പറഞ്ഞു തന്നു .

ഇവിടെ നിന്ന് കുറച്ചു കൂടി മുന്നിലേക്ക് പോയാൽ തടാക കരയിലായി  കാണുന്നതാണ് ഞങ്ങൾക്ക് താമസിക്കാൻ ഉള്ള വില്ല . രാത്രി ആയതിനാൽ കാഴ്ച്ചകൾ ഒന്നും വ്യക്തമല്ല . ഭക്ഷണം വേണമെങ്കിൽ നേരത്തെ പറയണം എന്ന് പറഞ്ഞു കീ തന്നവർ ഉള്ളിലേക്ക് പോയി .

ഞാൻ തിരിച്ച് കാറിലേക്കോടി . മുന്നിൽ കണ്ട വഴിയിലേക്ക്  കാർ എടുത്തു . ഏകദേശം നൂറു മീറ്ററിൽ തന്നെ ഒരു ചെറിയ വില്ല കണ്ടു . നേരത്തേ കണ്ട വീടിനേക്കാൾ ചെറിയ വില്ല .പക്ഷെ കാണാൻ അത് പോലെ തന്നെ ഉണ്ട് .

വില്ലയുടെ മുന്നിലായി കാര്‍  പാർക്ക് ചെയ്തു, പുറകിൽ നിന്നും വാങ്ങിയ സാധനങ്ങളും വെള്ളവും എടുത്ത് ഞങ്ങൾ പുറത്തിറങ്ങി .

ഡോര്‍ തുറന്നു ഉള്ളിലേക്ക് കയറി . ഒരു വലിയ റൂം , അറ്റാച്ചഡ് ബാത്റൂമും മൂന്നു പേർക്ക് സുഖമായി കിടക്കാവുന്ന ഒരു കട്ടിലും  .  പുറത്തെ സിറ്റൌട്ടില്‍ രണ്ടു ചെയറും ഒരു ടേബിളും ഉണ്ട് . പക്ഷെ റൂഫില്ലാത്തതിനാൽ അവിടെ ഇരിക്കാൻ സാധിക്കില്ല . ഞാൻ നേരത്തെ വിചാരിച്ചതു പോലെ അല്ല . ഈ വില്ല മൊത്തത്തിൽ മരം കൊണ്ട് തന്നെ ആണ് നിർമിച്ചിട്ടുള്ളത് .

നിമ്മി നടന്നു റൂമു കാണുകയാണ് . ചുമരിൽ തൂക്കിയ ഫോട്ടോസ് എല്ലാം സൂക്ഷ്മതയോടെ അവൾ നിരീക്ഷിക്കുന്നു . നിറയെ ആന്റിക് സാധനങ്ങൾ കൊണ്ട് അലങ്കരിച്ച ഒരു മുറിയാണ്  . ബൾബിൽ നിന്നും വരുന്ന മഞ്ഞ വെളിച്ചം അവയെ കൂടുതൽ സൌന്ദര്യമുള്ളതാക്കുന്നു .

ഞാൻ ബാത്രൂം തുറന്നു

💬 Comments

View all comments