Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]
. നല്ല വൃത്തിയുണ്ട് . ബാത്ത് ടബ് ഒക്കെ ഉണ്ട് , പക്ഷെ ഈ തണുപ്പിൽ അതില്‍ കിടന്നു കുളിക്കാൻ ആവില്ല, പിന്നെന്തിനാ ബാത്ത് ടബ് .
ഡ്രസ്സ് കൊണ്ട് വന്ന കവറില്‍ നിന്ന് ടർക്കി എടുത്ത് ഞാൻ തല തുവർത്തി കൊണ്ട് ജനവാതിൽ തുറന്നു . പുറത്ത് ഒന്നും കാണാനാവുന്നില്ല , കൂരാ കൂരിരുട്ടു മാത്രം .
ജനൽ അടച്ചു തിരിഞ്ഞപ്പോൾ ടർക്കി എടുത്ത് ദേഹത്തായ വെള്ളം തുടക്കുകയായിരുന്നു നിമ്മി .
'തണുക്കുന്നുണ്ടല്ലേ ' ഞാൻ അവളോട് ചോദിച്ചു
'ഉം , നല്ല തണുപ്പാ '
'രണ്ടെണ്ണം അടിച്ചു കിടക്കാൻ പറ്റിയ കാലാവസ്ഥ ' ഞാൻ രണ്ടു കൈകളും കൊണ്ട് കൈത്തണ്ടയിൽ ഉരതികൊണ്ടു പറഞ്ഞു .
അവൾ ഒന്ന് ചിരിച്ചു . പിന്നെയാണ് ഇന്നലെ അടിച് അവൾ കാട്ടി കൂട്ടിയതെല്ലാം ഓര്മ വന്നത് . അത് ഓർത്തിട്ടു തന്നെ ആവും അവൾ ഇപ്പോൾ ചിരിച്ചതെന്നു എനിക്ക് തോന്നി .
'കുളിക്കുന്നില്ലേ '
'ഈ തണുപ്പത്തോ' അവൾ ചോതിച്ചു .
'ഇത്രേം യാത്ര ചെയ്തതല്ലേ . കുളിക്കാൻ തോന്നുന്നില്ലേ '
'കുളിക്കണം എന്നുണ്ട് , പക്ഷെ എങ്ങനെയാ '
'ഹീറ്റർ ഉണ്ട് '
'ആണോ , എന്നാല്‍ ഒരു കൈ നോക്കാം ' അവള്‍ പറഞ്ഞു
'എന്നാല്‍ ഞാന്ന്‍ ആദ്യം കുളിച്ചു വരാം ' അതും പറഞ് ടർക്കിയും വാങ്ങിയ ഡ്രെസ്സും എടുത്ത് ഞാൻ ബാത്റൂമിലേക്കു കയറി .
ചൂട് വെള്ളത്തിൽ നന്നായൊന്നു കുളിച്ചു . മൊത്തത്തിൽ ഒന്ന് ഫ്രഷ് ആയി . ഡ്രസ്സ് മാറി പുറത്തേക്കിറങ്ങി . ഇട്ടിരുന്ന ഡ്രസ്സ് ഹാങ്ങറിൽ തൂക്കി . ഞാൻ ഇറങ്ങിയതിനു പിന്നാലെ മനസ്സില്ല മനസോടെ കവറും എടുത്ത് അവളും ബാത്റൂമിലെ ഉള്ളിലേക്ക് കയറി .
സമയം എട്ടര ആയിട്ടുണ്ട് . കുറച്ചു വെള്ളം കുടിച്ച് ഞാൻ ജനവാതിലിന്റെ അടുതായി നിന്ന് പുറത്തു മഴ പെയ്യുന്നത് നോക്കി . എപ്പോ തുടങ്ങിയതാ ഈ മഴ . ഫോണെടുത്ത് താമസിക്കുന്ന ഹോട്ടലിൽ വിളിച്ച് ഞാൻ വരുന്നില്ല എന്ന വിവരം ധരിപ്പിച്ചു . ശേഷം
💬 Comments
View all comments