Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]
ആവും . റൂമിലെ മഞ്ഞ വെളിച്ചത്തിൽ അവളുടെ മുഖം തിളങ്ങുന്ന പോലെ എനിക്ക് തോന്നി . നനഞ്ഞ മുടി തുമ്പിൽ നിന്നും വീഴുന്ന വെള്ളമായി വെളുത്ത ബെഡ്ഷീറ്റില്‍ വൃത്താകൃതിയിൽ നനവ് പടർന്നിരിക്കുന്നു .അവളുടെ മുകത്ത് നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല
ശെരിക്കും ഇവൾ തന്നെ അല്ലെ എന്റെ നഷ്ട്ട സ്വപ്നം , ഞാൻ മനസ്സിലോർത്തു . ഇവളെക്കാൾ വലുതായി ഞാൻ എന്തെങ്കിലും ആഗ്രഹിച്ചിരുന്നോ ,ഒരിയ്ക്കലും ഇല്ല . ബാക്കിയെല്ലാം ആഗ്രഹിക്കാതെ എന്നിലേക്ക് വന്നതാണ് . പക്ഷെ ഇവൾ....... എന്റെ നിമ്മി ...........
കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞത് ഞാൻ അറിഞ്ഞു . അവളറിയാതെ കണ്ണുനീർ തുടച്ച് ഞാൻ വീണ്ടും അവളെ നോക്കി കിടന്നു . ഫോണെടുത്തു അടുത്ത ടേബിളിൽ വച്ച് അവളും കിടന്നു . ഞാൻ കിടക്കു അതെ പൊസിഷനിൽ എന്നെ നോക്കി .
'എന്താ ഇങ്ങനെ നോക്കണേ ഹരിയേട്ടാ ..'
ഞാൻ ഒന്നുമില്ല എന്ന രീതിക്കു പതിയെ തലയാട്ടി എന്നല്ലാതെ ഒന്നും മിണ്ടിയില്ല. ചുണ്ടിൽ മായാത്ത ഒരു ചിരി വരുത്തി ഞാൻ അവളുടെ കണ്ണുകളിൽ നോക്കി കിടന്നു . അവൾക്കും നോക്കാതിരിക്കാൻ ആയില്ല .
'എന്താ ' അവള്‍ ചിണുങ്ങി
'അതോ , നിന്റെ സൌന്ദര്യം നോക്കി കിടന്നു പോയതാ ' ഞാൻ കണ്ണുകള്‍ ചിമ്മിയടച്ചു കൊണ്ട് പറഞ്ഞു .
'ഓഹോ..അങ്ങനാണോ'
'അതേ . ഈ വെളിച്ചത്തില്‍ നീ സ്വര്ണം പോലെ കിടന്നു തിളങ്ങുന്നുണ്ട് '
ഞാൻ പറഞ്ഞത് അവള്‍ ചിരിച്ചു തള്ളി , ഞാൻ വീണ്ടും അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ , അവളുടെ കാണുകളില്‍ നോക്കി കിടന്നു
പുറത്തു നിന്നും ഇടയ്ക്കു ഇടിമിന്നലിന്റെ വെളിച്ചം റൂമിനുള്ളിലേക്കു ഇരച്ചു കയറുന്നു . ആ സമയത്ത് അവൾ പേടിച്ച് ഞെട്ടി കണ്ണ് ചിമ്മുന്നത് കാണാൻ നല്ല രസം തോന്നി .
ഇടയ്ക്കു തല ഒന്ന് വെട്ടിചപ്പോള്‍ കുറച്ചു മുടി അവളുടെ മുന്പിലേക്കായി വീണു . ഇടതു കൈ കൊണ്ട് അവൾ മെല്ലെ അത് കോരി പിറകിലേക്ക് തന്നെ ഇട്ടു .
അവളുടെ മുകത്തുനിന്നും കണ്ണുകള്‍ പിൻ വലിക്കാനായില്ല. മനസ്സിൽ
💬 Comments
View all comments