Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]
'
'അതില്ല , പക്ഷെ അന്ന് നമ്മൾ ഫോൺ ചെയ്യുന്ന സമയത്ത് ഹരിയേട്ടൻ മുഖത്തെ ഓരോ ഭാഗത്തും ചോതിച്ചു ചോതിച്ചു ഉമ്മ വാങ്ങിച്ചിരുന്നില്ലേ. എനിക്ക് നല്ല ഓർമ ഉണ്ട് ,പക്ഷെ ഞാൻ അതുകൊണ്ടൊന്നും അല്ലട്ടോ ഇപ്പൊ തന്നത് '
'പിന്നെ '
'എനിക്ക് ഇപ്പൊ താരാൻ തോന്നീട്ട് തന്നെ ആണ് '
'ഉം , എന്നിട്ടു കഴിഞ്ഞോ ..'
'ഇനിം വേണോ ' അവൾ ചിരിച്ചു കൊണ്ടാണത് ചോദിച്ചത്
'നിനക്ക് തരാൻ തോന്നുമ്പോ മതി , അതിനെ സുഖം കിട്ടു '
അവൾ ഒന്ന് പുഞ്ചിരിച്ചു . ശേഷം രണ്ടു കൈ കൊണ്ട് എന്റെ മുഖത്തമർത്തി . പതിയെ ഉയർന്നു എന്റെ നെറ്റിയിൽ ഓര്മ്മ തന്നു . ശേഷം ബെഡിലേക്കു തന്നെ വീണു .
'ഹരിയേട്ടാ , നമ്മുടെ ജീവിതത്തിൽ എന്തൊക്കെയാ സംഭവിക്കുന്നത് ല്ലേ , എനിക്ക് ഇപ്പോളും തീരെ വിശ്വാസമാകുന്നില്ല '
'എന്ത്'
'അല്ല, ഞാൻ ഇപ്പോൾ ഹരിയേട്ടന്റെ കൂടെ ആണ് എന്നുള്ളതു തന്നെ , ഏതോ സ്വപ്നത്തിൽ എന്ന പോലെ ആണ് കാര്യങ്ങൾ നടക്കുന്നത് '
'എനിക്കിത് സ്വപ്നമായി തന്നെ ആണെടോ തോന്നുന്നേ . . . അല്ലെങ്കിൽ നമ്മൾ ഇവിടെ ഇങ്ങനെ ....'
'സ്വപ്നമായാലും, യാഥാർഥ്യമായാലും ,മിഥ്യയായാലും എനിക്ക് നന്നായി ആസ്വദിക്കാനാവുന്നുണ്ട് ഹരിയേട്ടാ, ഹരിയേട്ടന്റെ... കൂടെ....... ഉള്ള .........ഓരോ......... നിമിഷവും ' അവളുടെ വാക്കുകൾ മുറിഞ്ഞു ,അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു 'ദൈവത്തിനു നിരക്കാത്തത് ചെയ്തതിനുള്ള ശിക്ഷയാണ് ഹരിയേട്ടാ എനിക്ക് നിങ്ങളുടെ കൂടെ ' ബാക്കി പറയാൻ അനുവദിക്കാതെ ഞാൻ അവളുടെ വായ പൊത്തി പിടിച്ചു .
പക്ഷെ അവൾ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ പതിഞ്ഞിരുന്നു .
'നിമ്മി...'
'ഓ ' അവൾ വിങ്ങികൊണ്ടു വിളി കേട്ടു
'ശെരിക്കും അന്ന് നീ എന്നെ ഒഴിവാക്കാൻ കാരണം എന്തായിരുന്നെടോ , നിന്റെ വല്യച്ഛന്റെ മോൻ നമ്മൾ നടന്നു വരുന്നത് കണ്ടിട്ട് നിന്നെ വഴക്കു പറഞ്ഞു എന്നല്ലേ നീ എന്നോട് പറഞ്ഞത്, അങ്ങനെ ഒരാൾ പറഞ്ഞത് കേട്ട് പിരിയാൻ നമ്മൾ തമ്മിൽ ഒന്നോ രണ്ടോ
💬 Comments
View all comments