Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]
മാസത്തെ ബന്ധം അല്ലാലോ ഉണ്ടായിരുന്നെ '
'അല്ല ഹരിയേട്ടാ , അതൊന്നും അല്ല . അതെന്താണെന്ന് എനിക്ക് ഹരിയേട്ടനോട് പറയാൻ സാധിക്കില്ല. അതുകൊണ്ടാ ദൈവത്തിനു നിരക്കാത്തത് ചെയ്തതിനുള്ള ശിക്ഷയാണ് എന്നു ഞാൻ പറഞ്ഞത് '
'മതിയെടോ , നീ പറയണ്ട , അല്ലേലും അതറിഞ്ഞിട്ടു ഇപ്പൊ എന്ത് കിട്ടാനാ ല്ലേ. നമ്മൾ രണ്ടു പേരും രണ്ടു വഴിക്കായി. ഇനി ആരെ ബോധിപ്പിക്കാനാണ് .
'ഉം ' അവൾ മൂളി .
'ആരെ ബോധിപ്പിക്കാനാണ്' അതും പറഞ്ഞു ഞാൻ ബെഡിലേക്കു കിടന്നു . കണ്ണിൽ നിറഞ്ഞു നിന്നിരുന്ന കണ്ണുനീർ രണ്ടു ഭാഗത്തേക്കുമായി ഒലിച്ചിറങ്ങി .
'ഹരിയേട്ടാ..'
'എന്താ മോളെ '
'ഹരിയേട്ടൻ കരയുന്നുണ്ടോ ..'
'ഇല്ലല്ലോ' ഞാൻ മുകളിലേക്ക് നോക്കി പറഞ്ഞു
'അവൾ കൈ മുട്ട് ബെഡ്ഢിൽകുതി ഉയര്‍ന്ന്എന്റെ സൈഡിലായി കിടന്നു
'ഇതെന്താ ' കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ തൊട്ട് കൊണ്ട് അവൾ ചോദിച്ചു.
'ഹേയ് , ഒന്നുല്ലടോ '
'അവൾ അവളുടെ കൈ കൊണ്ട് എന്റെ രണ്ടു കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു .
'അതേയ് തെറ്റ് ചെയ്ത ഞാൻ ഉള്ളപ്പോ ഹരിയേട്ടൻ കരയണ്ട ട്ടാ , ഒന്ന് ചിരിച്ചേ ' അവൾ കൊഞ്ചി ചിരിച്ചു കൊണ്ട് പറഞ്ഞു .
അത് കണ്ടു എനിക്ക് പതിയെ ഒന്ന് ചിരിക്കാതിരിക്കാനായില്ല . അവളുടെ മുഖഭാവം മാറി . എന്റെ താടിയിൽ അവളുടെ ചുണ്ടുകൾ പതിഞ്ഞു .ശേഷം എന്റെ മുഖത്തു നോക്കാതെ അവൾ സാവധാനം എന്റെ നെഞ്ചിലേക്ക് വീണു .ഇടതു കൈ എന്റെ അരക്കു കുറുകെ വച്ചവൾ അമർത്തി പിടിച്ചു .
'ഹരിയേട്ടാ ...'
'ഓ ...'
'എനിക്ക് ഇപ്പൊ ഇങ്ങനെ കിടന്നു മരിച്ചാലും കുഴപ്പല്യ ട്ടോ'
'അയ്യടാ , അത് വേണ്ട ' ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
'അതെന്താ '
'എനിക്കാദ്യം മരിക്കണം. അപ്പോളല്ലേ അടുത്ത ജന്മത്തിൽ നമുക്ക് ഒന്നിക്കാനാവു . നീ ആദ്യം മരിച്ചാൽ നിനക്ക് എന്നെക്കാൾ പ്രായം കൂടൂലെ ' ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു .
അവൾ ഒന്നും മിണ്ടിയില്ല .
💬 Comments
View all comments