Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]
അപ്പോളേക്കും അവൾ ഇറങ്ങി വന്നു .
'പോവാം 'ഞാൻ അവളോട് ചോദിച്ചു .
'ഉം 'ടേബിളിൽ ഇരുന്ന ഫോണെടുത്ത് അവൾ ഇറങ്ങാൻ റെഡി ആയി .
ബാഗും കയ്യില്‍ എടുത്ത് റൂം അടച്ച് ഞങ്ങൾ താഴേക്കിറങ്ങി . ഫ്രന്റ് ഓഫിസിൽ ചെന്ന് ചാവി കൊടുത്തു . റൂം ക്ലീൻ ആകാനുള്ളതും അലക്കാൻ ഉള്ളതും പറഞ്ഞു ഞങ്ങൾ പാർക്കിങ്ങിലേക്കു നടന്നു .
റെസ്റ്റോറന്റിൽ നിന്നും കഴിചിറങ്ങുമ്പോൾ സമയം എട്ടര ആവുന്നതേ ഉള്ളു . നേരെ അവളുടെ റൂം ലക്ഷ്യമാക്കി ഞാൻ കാർ വിട്ടു . വേഗം വരാം എന്ന് പറഞ്ഞുകൊണ്ടവൾ ഇറങ്ങി റൂമിലേക്ക് പോയി .
വാട്സാപ്പ് തുറന്നു വന്ന മെസ്സേജുകൾക്ക് മറുപടി കൊടുത്തു . വിജയ്ക്ക് ട്രിപ്പ് പോകുവാണെന്നും , വന്നിട്ട് വിളിക്കാമെന്നും പറഞ്ഞു കൊണ്ടൊരു വോയിസ് നോട്ടും അയച്ചു .
വീണയെ വിളിക്കണം എന്നു തോന്നി , പക്ഷേ നാട്ടില്‍ നേരം വെളുക്കാനായിട്ടില്ല .മൊബൈലിൽ ബ്ലൂടൂത്ത് ഓൺ ചെയ്ത് കാറുമായി കണക്ട് ചെയ്തു . ഗൂഗിൾ മാപ് ഓൺ ആക്കി പോവേണ്ട സ്ഥലത്തേക്കുള്ള റൂട്ട് ഇട്ടു .
വിചാരിച്ചതിനെക്കാളും മുക്കാൽമണികൂർ മുൻപ് ഇറങ്ങിയിട്ടുണ്ട് . അവൾ ഉള്ളിലേക്ക് പോയിട്ട് ഇപ്പോൾ പതിനഞ്ചു മിനിട്ടോളമായി . നമ്മളെ പോലെ അല്ലല്ലോ , ഒരുങ്ങട്ടെ . വരുമ്പോൾ കാണാം.ഇടതു ഭാഗത്തുള്ള ഗെയ്റ്റിലേക്കു കണ്ണും നട്ടു ഞാൻ ഇരുന്നു .
ഏറെ സമയം കഴിഞ്ഞില്ല , നീല ജീൻസ് പാന്റും ഇളം റോസില്‍ വെള്ള നിരത്തില്‍ വലിയ വരകളുള്ള , അരക്കു താഴേക്ക് മുൻഭാഗം ഓപ്പൺ ആയി മുട്ടിനു താഴെ വരെ ഇറക്കത്തില്‍ ഒരു കുർത്തിയും ധരിച്ചു അവൾ വന്നു . അവളുടെ നിറത്തിൻ ആ കുർത്തി നന്നായി ചേരുന്നുണ്ട് .
എണ്ണ തേക്കാത്തതിനാൽ കെട്ടി വെച്ച മുടി പാറി കളിക്കുന്നു .കണ്‍മഷി ഇട്ട കണ്ണുകളുടെ തിളക്കം കണ്ടു അവളുടെ മുഖത്തുനിന്നും നോട്ടം പിൻ വലിക്കാൻ എനിക്കു സാധിച്ചില്ല.
അറിയാതെ കണ്ണുകള്‍ നനഞ്ഞു .കൈകള്‍ രണ്ടും ചുറ്റിപ്പിടിച്ച് കൈ തണ്ടയില്‍ ഉരതികൊണ്ടാണ് അവളുടെ വരവ് . വേഗം വന്നു ഡോർ തുറന്നു
💬 Comments
View all comments