Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]
അകത്തു കയറി . അവള്‍ കാണാതെ കണ്ണുകള്‍ തുടച്ച് ഞാൻ ഹീറ്ററിന്റെ ചൂട് ഒന്നുകൂടി കൂട്ടി കൊടുത്തു.
'എന്നാ വിട്ടാലോ '
'ഉം' അവളൊന്നു മൂളിയതേ ഉള്ളു
രാവിലെ മുതൽ അവൾ കാര്യമായൊന്നും സംസാരിക്കുന്നില്ല. എന്താണാവോ എന്ന് മനസ്സിൽ പറഞ്ഞ ഞാൻ കാർ മുന്പോട്ടെടുത്തു .
തിരക്ക് കുറഞ്ഞ ഒരു സൂപ്പർമാർകെറ്റിൽ കാർ സൈഡ് ആക്കി ഞാൻ ഇറങ്ങി .
'ഡോ , വാ ' ഞാൻ അവളെ വിളിച്ചു .
'ഞാൻ എന്തിനാ , ഹരിയേട്ടൻ പോയി വാ '
അവളെ അങ്ങനെ ഒറ്റക്കിരുത്തി പോവാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു , പുറത്ത് അവളുടെ സൈഡിൽ ചെന്ന് ഞാൻ ഡോർ തുറന്നു .
'ഇങ്ങോട്ടു ഇറങ്' മനസ്സില്ല മനസ്സോടെ അവൾ ഇറങ്ങി.
കാർ ലോക് ചെയ്ത് ഞാൻ അവളെയും കൂട്ടി ഉള്ളിലേക്ക് നടന്നു . ഡ്രസ്സ് സെക്ഷനിലേക്കാണ് ആദ്യം പോയത് . രണ്ടു പേർക്കും കയ്യിലിടാവുന്ന ഗ്ലൗസ് നോക്കി എടുത്തു . ശേഷം കുറച്ചു സ്‌നാക്‌സും അവൾക്കു വേണ്ടി കുറച്ചു ചോക്ലേറ്റ്‌സും കൂടെ ആവശ്യത്തിൻ വേണ്ട വെള്ളവും വാങ്ങി ഇറങ്ങി .
എല്ലാം കാറിന്റെ പുറകിലെ സീറ്റിൽ വച്ച് ഞങ്ങൾ ഉള്ളിൽ കയറി .പാര്‍ക്കിങ് മോഡില്‍ നിന്ന് ഗിയർ ഡ്രൈവ് മോഡിൽ ഇട്ടു ഞാൻ കാർ മുന്നോട്ടെടുത്തു .
ശനിയാഴ്ച ആയതുകൊണ്ട് ആണെന്ന് തോനുന്നു റോഡിൽ തിരക്ക് കുറവാണ് .വൈകീട്ട് തിരിച്ചു വരുമ്പോൾ നല്ല ബ്ലോക്ക് കിട്ടാൻ ചാൻസ് ഉണ്ട് .ഞാൻ മനസ്സിൽ കരുതി .
അര മണിക്കൂർ കൊണ്ട് കാർ ഓക്‌ലാൻഡ് സിറ്റി പിന്നിട്ടു .കാറിലെ മ്യൂസിക് പ്ലെയർ ഓൺ ചെയ്തപ്പോള്‍ ചെറിയ ശബ്ദത്തില്‍ ഫോണിലുള്ള പാട്ട് പാടാൻ തുടങ്ങി . ശേഷം വണ്ടി ക്രൂയിസ് മോഡിൽ ഇട്ട് 110 ഇൽ സ്പീഡ് സെറ്റ് ചെയ്തു .
'നമ്മളെങ്ങോട്ടാ ഹരിയേട്ടാ പോണേ' അവൾ ചോദിച്ചു
‘നമ്മള്‍ ഒരു നാഷണൽ പാർക്കിലേക്കാണ്. ടോൺഗാറീറോ നാഷണൽ പാർക്ക്'
'ഉം' അവൾ മൂളി
'ഏകദേശം 300 കിലോമീറ്റർ ഉണ്ട് . മൂന്നു മണിക്കൂർ യാത്ര . യുനെസ്കോ യുടെ യുടെ
💬 Comments
View all comments