Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]
ലിസ്റ്റിൽ ഉള്ള സ്ഥലം ആണ് . വോൾക്കാനോ ഹിൽസ് ആണ് ഹൈലൈറ്റ് ' ഞാൻ അവൾക്ക് വിവരിച്ചു കൊടുത്തു 'ദൂരെ നിന്ന് കാണാം .അടുത്തേക്ക് ഒരുപാട് നടക്കാൻ ഉണ്ടെന്നാണ് വായിച്ചത് ' വരുന്ന വഴി ഒരു തടാകം കൂടി ഉണ്ട് ,അത് കൂടി കണ്ടു തിരിച്ച് പോരാം ‘ ഞാൻ കൂട്ടി ചേർത്തു
'ഉം , കൂടുതല്‍ നടക്കാൻ എനിക്കും പറ്റും തോന്നുന്നില്ല ' അവൾ പുറത്തേക്കു നോക്കി പറഞ്ഞു .
ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ ഹാമിൽട്ടൺ എന്ന സ്ഥലത്തു എത്തി . വൺവേ റോഡ് അവിടെ അവസാനിച്ചു . വലതു ഭാഗത്തേക്കുള്ള റോഡിലേക്ക് കാർ തിരിച്ച് ഏകദേശം രണ്ടു കിലോമീറ്റർ പിന്നിട്ടു കാർ സ്റ്റേറ്റ് ഹൈവേ യിലേക്ക് കയറി . ഇനി ഒരു മണിക്കൂറോളം രണ്ടു ഭാഗത്തും പച്ച വിരിച്ച കിടക്കുന്ന പ്രദേശത്ത് കൂടെയാണ് യാത്ര .കണ്ണെത്താ ദൂരം പറന്നു കിടക്കുന്ന പച്ച പാടങ്ങള്‍ക്കിടയിലൂടെ കാര്‍ നീങ്ങി .
അവൾ ഫോണെടുത്തു ഫോട്ടോസ് എടുക്കുന്നുണ്ടായിരുന്നു .
'നല്ല അടിപൊളി സ്ഥലം ലെ ഹരിയേട്ടാ , എന്ത് രസാ കാണാൻ '
'അതേ , മുന്നോട്ടു പോകും തോറും ഇനിയും രസം കൂടി കൂടി വരും ' ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു 'എനിക്ക് ഇങ്ങനത്തെ സ്ഥലത്തൂടെ ഉള്ള ഡ്രൈവ് ഭയങ്കര ഇഷ്ട്ടാണ് ,പ്രകൃതിയെ കണ്ടറിഞ്ഞങ്ങനെ പോവാം '
ഇടയ്ക്കു നല്ല ഒരു സ്പോട്ടിൽ കാര്‍ സൈഡ് ആക്കി ഞങ്ങൾ കുറച്ചു ഫോട്ടോസ് എടുത്തു . ശേഷം വീണ്ടും യാത്ര തുടർന്നു .
തുറസായ പ്രദേശം കഴിഞ്ഞു . ചെറിയ കയറ്റമുള്ള റോഡ് ആണ് ഇനി അങ്ങോട്ട് എന്നുള്ള സൈൻ ബോർഡ് റോഡിന്റെ വശത്തു ഉണ്ടായിരുന്നു .
ഈ റോഡിൻറെ അറ്റത്തായാണ് ഞങ്ങൾ പോകുന്ന നാഷണൽ പാർക്ക് .
നിമ്മി ഇപ്പോൾ ആക്റ്റീവ് ആണ് . പക്ഷെ സംസാരിക്കുന്നില്ല . ഇന്നലെ രാത്രി നടന്ന സംഭവം ഓർത്തിട്ടാവുമോ എന്ന് ഞാൻ സംശയിച്ചു .
കുന്നു കയറുന്നതിനോടൊപ്പം തണുപ്പും കൂടി വരുന്നുണ്ട് .ഞാൻ കാർ സൈഡ് ആക്കി പുറകിലെ
💬 Comments
View all comments