0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 300

സീറ്റിൽ നിന്നും സ്വെറ്റർ എടുത്ത് ധരിച്ചു . അവളുടെതും  എടുത്ത് കയ്യിൽ കൊടുത്തിട്ട് ഇട്ടോളാൻ  പറഞ്ഞു . അവളും സ്വെറ്റർ ധരിച്ചു .

ദൂരം  കുറയുംതോറും അകലേയായി മൂന്നു മലകൾ തെളിഞ്ഞു വരുന്നുണ്ടായിരുന്നു . അതിന്റെ അടുത്തേക്കാണ് നമ്മൾ പോവുന്നതെന്ന് ഞാൻ അവ അവൾക്കു കാണിച്ചു കൊടുത്തു പറഞ്ഞു .

കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ റോഡിൻറെ ഇരു വശവും ഇടയ്ക്കു ഉപ്പു കൂടി കിടക്കുന്ന പോലെ  വെളുത്ത നിറം കണ്ടു തുടങ്ങി , ദൂരം പിന്നിടുന്തോറും  അതിന്റെ അളവ് കൂടി കൂടി വരുന്നുണ്ടായിരുന്നു .

'ഹരിയേട്ടാ ' അവൾ ആശ്ചര്യത്തോടെ എന്നെ വിളിച്ചു

'ഉം ' എന്ത് പറ്റി

'ഹരിയേട്ടാ, മഞ്ഞല്ലേ ഈ കാണുന്നെ '

'അതെലോ’

മഞ്ഞു കൂടും തോറും  തണുപ്പ് വീണ്ടും കൂടി , ഞാൻ കാറിലെ ഹീറ്ററിന്റെ സ്പീഡ് മുഴുവനും കൂട്ടി  വച്ചു. ഫോണിലെ ക്യാമറ ഓൺ ചെയ്ത്  അവൾ വീഡിയോ എടുക്കുകയാണ് . മലമുകളിലെ തണുപ്പിനെ വകഞ്ഞുമാറ്റികൊണ്ടു ഞങ്ങളെയും വഹിച്ച്  കാർ മുന്നോട്ടു പാഞ്ഞു .

പുറത്തു മഞ്ഞിന്റെ അളവ് കൂടി കൂടി വരുകയാണ് . നീണ്ടു കിടക്കുന്ന ഡെസേർട്ട് റോഡ് മാത്രമേ വെള്ള പുതക്കാത്തതായ് കാണുന്നുള്ളൂ.മൊത്തത്തില്‍ ഒരു ബ്ലാക് ആന്റ് വൈറ്റ് ഫീല്‍  . ചുറ്റിലും വെളുത്ത പഞ്ഞികെട്ടുപോലെ മഞ്ഞു കൂനകൾ .

കുറെ മുന്നിലേക്ക് പോയപ്പോൾ റോഡ് സൈഡിൽ കുറച്ചു  വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടു . ഞങ്ങളും കാര്‍ നിര്‍ത്തി . രണ്ടു പേരും കയ്യിൽ ഗ്ലൗസ് ധരിച്ചു കൊണ്ട് പുറത്തിറങ്ങി . റോഡിന്റെ അരികത്തായി ചെറിയ ഒരു തടാകം , അതിന്റെ ചുറ്റിലും  മഞ്ഞു മൂടി കിടക്കുന്നു . നല്ല രസമുള്ള കാഴ്ച . മഞ്ഞിൽ കുട്ടികളും മുതിർന്നവരും കളിക്കുന്നുണ്ട് . ഞങ്ങളും അങ്ങോട്ട് നടന്നു .

കാലിലെ ഷൂവിനെ വകവെക്കാതെ തണുപ്പ് കാലിലേക്ക് നുഴഞ്ഞു കയറി . കുറച്ചു സമയം അവിടെ  ചിലവഴിച്ചു .കുറെ ഫോട്ടോസ് എടുത്തു  മടങ്ങുന്നതിടക്ക് എന്റെ പുറത്ത് ശക്തിയിൽ എന്തോ പതിച്ചു  . തിരിഞ്ഞു നോക്കിയപ്പോൾ കയ്യിൽ ഒരുരുള ഐസുമായി നിൽക്കുകയാണ്

💬 Comments

View all comments