0%
Chapter 1

?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 3 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal | Read All Parts | 👁 84 |

ഉയർത്തെഴുനേൽപ്പ്‌ ഈ യാത്രയിൽ 3

Uyarthezhunnelppu Ee Yaathrayil Part 3 | Author : Last Siren 007 [ Previous Part ]


ജൂലൈ 14 2019

ഓക്‌ലാന്റിലെ ടൗപ്പോ  തടാക കരയിൽ നിന്നും ……...

           താലിയുടെ കൊളുത്തു മുറുക്കി ഞാൻ  കൈ പിൻവലിച്ച നിമിഷം അവൾ കണ്ണുകൾ തുറന്നു . എന്റെ കണ്ണുകളിൽ നോക്കി പതിയെ പുഞ്ചിരിച്ചു നിന്നിരുന്ന അവളെ ഞാൻ എന്റെ മാറിലേക്കണച്ചു .

ഏറെ നേരം പരസ്പരം പുണർന്നങ്ങനെ നിൽക്കുവാൻ അനുവദിക്കാതെ കിഴക്കു നിന്നും കാറ്റ് നല്ല തണുപ്പിനെയും വഹിച്ച് ഞങ്ങളെ തഴുകി കടന്നു പോയി . നെഞ്ചിൽ അമർന്നു നിന്നിരുന്ന നിമ്മി വിറക്കുന്നത് ഞാൻ അറിഞ്ഞു .

“നിമ്മി ....”

“ഉം “

“തണുക്കുന്നുണ്ടല്ലേ ‘

‘ഉം’

‘റൂമിലേക്ക് പോയാലോ’

‘പോവാം’

അവൾ പതിയെ നെഞ്ചിൽ നിന്നും അടർന്നു മാറി . അവളുടെ രണ്ടു കൈത്തണ്ടയിലും പിടിച്ചു കൊണ്ട് ഞാൻ അവളുടെ കണ്ണുകളിൽ ഒന്ന് നോക്കി , ശേഷം അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകി . അവളുടെ കയ്യും പിടിച്ച്  ഞാൻ റൂമിലേക്ക് നടന്നു .

റൂമിലെത്തിയ  പാടെ ടർക്കി എടുത്ത്  ഞാൻ ബാത്റൂമിലേക്കു  കയറി , ഏറെ നേരം എടുക്കാതെ പെട്ടന്ന് തന്നെ കുളിച്ചിറങ്ങി. ടർക്കി അരയിൽ  ചുറ്റിയാണ് ഞാൻ പുറത്തേക്കിറങ്ങിയത്. ബെഡിൽ തല മാത്രം പുറത്തു കാണുന്ന വിധത്തിൽ കിടക്കുകയായിരുന്നു നിമ്മി അപ്പോൾ .

തണുപ്പ് സഹിക്കാൻ ആവാത്തത് കൊണ്ട് വേഗം ഡ്രസ്സ് മാറ്റി . മുടി ചീകികൊണ്ട് ഞാൻ നിമ്മിയുടെ അടുത്തേക്ക് നടന്നു .

'ടോ'

'എന്താ ഹരിയേട്ടാ ..'

'ഇങ്ങനെ കിടന്നാൽ മതിയോ , പോവണ്ടേ'

'പോണോ '

'പിന്നെ പോവാതെ , എണീറ്റ് റെഡിയാവാൻ നോക്ക് '

മനസ്സില്ല മനസ്സോടെ അവൾ എണീറ്റു റെഡി ആവാൻ തുടങ്ങി . ആ സമയം കൊണ്ട് ഞാൻ ബില്ല് ക്ലിയർ ചെയ്ത്‌  ഇറങ്ങി .

💬 Comments

View all comments