Chapter Title : വാണ ക്രൈ
ഷാഡോ ത്രീ ദിസ് ഈസ് ഫ്രം യുവര്‍ ഏരിയ!"
മൂന്നാം നമ്പ്ര മല്ലുവിന്റെ പുരികക്കൊടി നിവര്‍ന്നു. "കൊള്ളാം. അവരുടെ ഫയല്‍സ് എല്ലാം എന്‍ക്രിപ്റ്റ് ചെയ്തു കഴിഞ്ഞില്ലേ!
വാണിംഗ് മെസ്സേജ് ഡിസ്പ്ലേ കൊടുത്തില്ലേ. അവരുടെ സിസ്റ്റം ഹാക്ക് ചെയ്തു അവിടെ ക്യാമറ ഉണ്ടെങ്കില്‍ അത് വഴി ഫീഡ് തരൂ.
അവര്‍ എന്ത് ചെയ്യുന്നു എന്ന് നമുക്ക് നോക്കാം".
ഓക്കേ എന്ന് പറഞ്ഞു അഞ്ചില്‍ ഒരുവന്‍ ക്യാമറ ഫീഡ് ശെരിയാക്കി കൊടുത്തു.
ക്യാമറ ടു കിഴുക്കാം തൂക്ക് പഞ്ചായത്ത്, കേരള :
"ഡാ പൌലോസേ, എന്തൂട്ടാണ്ടാ ബടെ ചോന്ന കളറില്‍ ഒരു മെസ്സേജ്. പണി പാളീന്നാ തോന്നണേ. മ്മടെ മറ്റേ ഫയലൊന്നും തൊറക്കാന്‍
കിട്ടുണൂം ഇല്ല" ജോമോന്‍ നെഞ്ചത്തടിച്ചു.
പഞ്ചായത്തിലെ ടെക് വീരന്‍ പാര്‍ട്ട് ടൈം ജീവനക്കാരന്‍ പൌലോസ് ആണ്. പുള്ളി സംഗതി പരിശോധിച്ചു. പേപ്പര്‍ വായിക്കാത്ത
കൂട്ടത്തില്‍ ആയതിനാല്‍ ലോകത്തില്‍ നടക്കുന്ന സംഭവങ്ങള്‍ പലതും പുള്ളിയ്ക്ക് അജ്ഞാതമാണ്. പക്ഷെ സംഭവം പുലിവാലായി എന്ന്
പുള്ളിയ്ക്ക് വേഗം പിടി കിട്ടി. "ന്റെ മാതാവേ ! ചതിച്ചു എന്തോ വൈറസ് ആണ്."
ആദ്യത്തെ കക്ഷി "ചതിച്ചു. ടണ്‍ കണക്കിന് ഫണ്‍ ആണ് പോയേക്കണേ. ഡാ കന്നാലി നയ്യത് വേഗം ഇട്ക്കാന്‍ നോക്ക്. കൊല്ലങ്ങളായി
സൊരുക്കൂട്ടിയ സംഗതികളാണ്"
അന്നേരം ഒരു ക്ലെര്‍ക്ക് ഓടി വന്നു "സാറേ ദേ നോക്ക്. പ്രോപര്‍ട്ടി ടാക്സ് അടയ്ക്കാന്‍ പറ്റുന്നില്ല. ഒരു ചുവന്ന വിന്‍ഡോ വരുന്നു."
വിരണ്ട പൌലോസ് അങ്ങോട്ടോടി. ജോമോന്‍ പിറുപിറുത്തു "ഇവടെ രണ്ട് ടിബിടെ സംഗതി പോയിട്ടിരിയ്ക്കണ നേരത്തണ് അവള്‍ടെ
ഒരു പ്രൊപര്‍ടി ടാക്സ്"
തുടര്‍ന്ന്
💬 Comments
View all comments