0%

Chapter Title : വാണ ക്രൈ

Author : kkstories Read All Parts 111

പൌലോസിന്റെ നെട്ടോട്ടം. ജോമോന്റെ തളര്ന്നിരുപ്പ്. അന്നേരം ഹെഡ് ക്ലെര്‍ക്ക്‌ വേണു ഗോപാലന്‍ കയറി വരുന്നു. സമയം
പതിനൊന്നു മണി കഴിഞ്ഞു നാല്പത് നിമിഷം. തന്റെ കയ്യിലെ ഹാഫ് എ കാജാ ബീഡി അവസാന വലിയില്‍ മുക്കാലും തീര്‍ത്തു
കുറ്റി പുറത്തെയ്ക്കെറിഞ്ഞുള്ള വരവാണ്. മസ്റ്റര്‍ തുറന്ന് ഒപ്പിട്ട ശേഷം ആദ്ദേഹം ജോമോന്റെ അടുത്തെത്തി. "പുതിയത് വല്ലതും
കിട്ട്യോടോ!"

"കോപ്പണ്! ള്ളതന്നെ വെള്ളത്തിലായിട്ടണ് ഇരുപ്പ്. അപ്പളല്ലേ പുതീത്." തുടര്‍ന്ന് വൈറസ് അറ്റാക്കിനെ കുറിച്ച് ജോമോന്റെ വിവരണം.
കണ്ണ് തള്ളി ടാക്സ് അടയ്ക്കാന്‍ വന്ന ജനം. ചുമ്മാ ഇരിയ്ക്കാന്‍ പറ്റുന്ന സുഖം ആലോചിച്ചു ചില തൊഴിലാളികള്‍.

ദു:ഖിതനായ ജോമോന്‍ "കോണത്തിലെ വൈറസ്. ഇനിയിപ്പോ നേരം പോണേല്‍ വസന്തയുടെ വയറും നോക്കി ഇരിക്കണം വേറൊരു
വഴിയും ഇല്ല. അതാണേല് കണ്ടു കണ്ട് മത്യായീന്നും കൂട്ടിക്കോ"

ജോമോന്റെ പുറത്തു തട്ടി വേണുഗോപാലന്‍ ഒരു കള്ളച്ചിരിയോടെ സന്തം ബാഗില്‍ നിന്ന് ഒരു യു എസ് ബി ഹാഡ് ഡിസ്ക്
എടുത്തു. "നിയ്യ് വെഷമിക്കണ്ട ജോമോനേ! സംഗതി ഞാന്‍ കോപി ചെയ്തു വച്ചിട്ടുണ്ട്."

ഉഷാറ് കയറിയ ജോമോന്‍ ചാടി വേണുഗോപാലനെ കെട്ടിപ്പിടിക്കുന്നു. "നീയാടാ ആണ്‍കുട്ടി!" എന്ന ഭാവം ആയിരുന്നു ജോമോന്റെ
മുഖത്ത്. അന്നേരം പൌലോസ് വിയര്‍ത്തു കുളിച്ചു വരുന്നു "മുന്നൂറ് ഡോളര്‍ കൊടുത്താലേ ഫയല്‍സ് തിരിച്ചു കിട്ടൂ. അത്
അയയ്ക്കാനുള്ള നമ്പര്‍ വന്നിട്ടുണ്ട്. രാന്സം വെയര്‍ എന്ന ടൈപ്പ് സാധനം ആണ്. കാശ് കൊടുത്തില്ലേല്‍ ഡാറ്റ പോവും"

"മ്മടെ പട്ടി കൊടുക്കും കാശ്. വേണ്ട ഫയലൊക്കെ ആണ്‍ കുട്ട്യോള് കോപി ചെയ്തു വച്ചിട്ടുണ്ട്. നയ്യൊരു ഫോര്‍മാറ്റാ കൊടുത്ത്

💬 Comments

View all comments