വാണ ക്രൈ
"പഞ്ചായത്തിന്റെ ഡാറ്റയ്ക്ക് ഒരു വിലയും കല്പിക്കാത്ത കുറെ തെണ്ടികള്‍ ആണ് ആ പഞ്ചായത്തില്‍. ഓഫീസ് സിസ്റ്റത്തില്‍ മുഴുവന്‍ ബ്ലൂ ഫിലിം ഇട്ട് കാണലാണ് അവന്മാരുടെ പണി. നമ്മുടെ വോം ന്റെ പേര് വരെ അവന്മാര്‍ നാറ്റിച്ചു. കാശും കിട്ടുന്ന ലക്ഷണം ഇല്ല." "ലോകം മുഴുവന്‍ ഈ നിലയ്ക്കാണെങ്കില്‍ നമ്മള്‍ വല്ല തൊഴിലും ചെയ്തു ജീവിക്കേണ്ടി വരും. മരിക്ക്യാ ഭേദം!" അഞ്ചിലൊന്ന് വിലപിച്ചു. "വഴിയുണ്ട്!. മല്ലു പറഞ്ഞു. "ഡാ, ടെക്കീ നീ ആ ഐപിയിലെയ്ക്കുള്ള വാണിംഗ് മെസ്സേജ് ഒന്ന് മോഡിഫൈ ചെയ്യ്. മെസ്സേജ് ഇങ്ങനെ പോട്ടെ - ഡാ ജോമോനേ, തെണ്ടീ , നിന്റേം കൂട്ടുകാരുടെയും വീഡിയോ കാണലും നീ പറഞ്ഞ വാണ പരിപാടിയും ഒക്കെ ഞങ്ങള്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. ലീക്സ് വഴി സംഗതി പുറത്തു വിടണ്ടെങ്കില്‍ വേഗം 500 ഡോളര്‍ അടയ്ക്ക്" ബാക്ക് ടു കിഴുക്കാംതൂക്ക് : കാറുന്ന പൌലോസ് "ഡാ ജോമോനേ ങ്ങട് വന്നേ! " ശേഷം മെസ്സേജ് കണ്ട ജോമോന്‍ ഞെട്ടുന്നു. "ഡാ.. വേഗം കാശാ കൊടുക്കറ. അഞ്ഞൂറ് പോട്ടേ, മ്മടെ മാനം പോണ കേസണ്" ജോമോന്‍ കരച്ചിലിന്റെ വക്കത്തെത്തി. ഉള്ള പണിയും പോയി ഭാര്യയുടെയും മക്കളുടെയും മുഖത്ത് നോക്കാന്‍ പറ്റാതാവുന്ന സ്ഥിതി ആലോചിച്ച പാവം വിരണ്ടുപോയിരുന്നു. അന്നരം അബുദാബിയില്‍ നാല് പേര്‍ "എന്തായി സംഗതി!" മല്ലു "കാശിപ്പോ വരും." ശേഷം സ്ക്രീനില്‍ സൂം ചെയ്ത കരച്ചിലിന്റെ വക്കത്തെത്തിയ ജോമോന്റെ മുഖം നോക്കി "സീ ദിസ് .. ഇതാണ് വാണ ക്രൈ"
💬 Comments
View all comments