0%

Chapter Title : ?വാപ്പാന്റെ ദുഃഖവും ഷംനയുടെ സ്വപ്നവും? [ലൂസിഫർ]

Author : ലൂസിഫർ Read All Parts 8332

ചിന്തിച്ച് നിന്നു. എന്നിട്ട് അവന്റെ മുഖത്തേക്ക് നോക്കി.

"അളിയൻ ആളൊരു മൂരാച്ചിയാണ്.. എന്നാലും സാരമില്ല, നമുക്ക് ശരിയാക്കാം.. അന്നേക്കാളും നല്ലൊരു പുയ്യാപ്ല ഈ ദുനിയാവില് ഷംനമോൾക്ക് എവിടുന്ന് കിട്ടാനാണ്.."

അവന്റെ മുഖം പതിനാലാം രാവുദിച്ചപോലെ വിടർന്നു വരുന്നത് റഷീദ് കണ്ടു.

"പിന്നേയ് ബ്രോക്കറൊന്നും ഇനി വേണ്ട, എല്ലാം ഞാനേറ്റു.." റഷീദ് അവന്റെ തോളിൽ കയ്യിട്ട് തന്നോട് ചേർത്ത് പിടിച്ചു. "എനിക്കിപ്പൊ കുറച്ചു മരം വേണം.. വീടു പണിക്കാണ്." അവനേയും കൂട്ടി റഷീദ് മില്ലിലേക്ക് നടന്നു.

കഴിയുന്നതും ഇവനെ പിഴിയണം. പകുതി പൈസക്ക് മരം വസൂലാക്കണം. എന്നാലും അളിയനെന്താ കല്ല്യാണത്തിന് സമ്മതിക്കാതിരുന്നത്.? അതും ഇവനേപ്പോലൊരു പണച്ചാക്കിന്റെ മോനുമായി.? ചിന്ത അത്രത്തോളമെത്തിയതും ഫോൺ ബെല്ലടിച്ചു. തേടിയവള്ളി കാലിൽ ചുറ്റി. അനുജത്തി ജമീല.! ഓൺ ചെയ്ത് ചെവിയോടു ചേർത്തു.

"എന്താ കുഞ്ഞോളേ.." അവളെ വീട്ടിലെല്ലാരും വിളിച്ചിരുന്നത് ആ ഓമനപ്പേരിലായിരുന്നു.

"ഇക്ക ഒന്നിവടം വരെ ഒന്ന് വരാവോ.? ഇന്ന് തന്നെ വരണം.. വൈകുന്നേരത്തിന് മുമ്പ്." ജമീലാന്റെ സ്വരം അത്ര സുഖം പോര.

"ഞാനിപ്പോ മില്ലിലാണ്.. കുറച്ചു കഴിഞ്ഞ് അങ്ങോട്ട് വരാം." പറഞ്ഞിട്ട് റഷീദ് ഷഫീക്കിനെ നോക്കി.

"അന്റെ അമ്മായുമ്മയാണ്." അവന്റെ മുഖത്തെ നാണവും ആസ്വദിച്ച് റഷീദ് തനിക്ക് ആവശ്യമുള്ള സാധനങ്ങളിലേക്ക് കണ്ണു പായിച്ചു...

ബസ്സില്‍ തീരെ തിരക്കില്ല. മഴക്കോള് കണ്ടാണ്‌ വീട്ടില്‍ നിന്നും ഇറങ്ങിയത്‌. ആദ്യം വന്നത് കെ എസ് ആർ ടി സി ആയിരുന്നു. ആന ബസ്സ് തനിക്ക് പണ്ടേ ഇഷ്ടമല്ല. എങ്കിലും കയറി. മഴ പെയ്യാൻ പോകുന്നു.

മൂന്ന്‍ പേര്‍ക്ക് ഇരിക്കാവുന്ന സീറ്റാണ്. ജനലിനടുത്ത് മോളെ ഇരുത്തി. രണ്ട് സ്റ്റോപ്പ് കഴിഞ്ഞതോടെ പിന്നേയും ആള് കുറഞ്ഞു.

ഇന്ന് വാപ്പാന്റെ പത്താം ആണ്ടാണ്. ഇപ്പോൾ പഴയപോലെ ബന്ധുക്കളെ മൊത്തം വിളിക്കാറില്ല. ഉറ്റവർ മാത്രമേ കൂടാറുള്ളൂ. ദറസിലെ ഉസ്താദുമാരെ വിളിച്ച് ഉച്ചക്ക് ചെറിയൊരു മൗലൂദ്. അത്രമാത്രം. തറവാട്ടിൽ താമസിക്കുന്ന അനുജൻ അൽതാഫ് ഗൾഫിലായതിനാൽ എല്ലാ ചുമതലയും തന്നിലാണ്.

സത്യത്തിൽ തറവാട്ടിലെത്താൻ ഖൽബ് തിടുക്കം കൂട്ടുന്നത് മറ്റൊരു കാര്യത്തിനാണ്. മൂത്ത അനുജത്തി ഫൗസിയ കഴിഞ്ഞ രണ്ട് വർഷമായി ഗൾഫിലായിരുന്നു. അളിയനവിടെ ബകാല നടത്തുകയാണ്. സാധാരണ വെക്കേഷൻ സമയത്ത് ഫാമിലിയെ കൊണ്ടു പോകാറുള്ള അളിയൻ കഴിഞ്ഞ തവണ വിസയാക്കി പിള്ളാരെ അവിടുത്തെ പള്ളിക്കൂടത്തിൽ ചേർത്തു. പെങ്ങൾ ഫൗസിയെ കണ്ടിട്ടു തന്നെ ഇപ്പോൾ മൂന്ന് കൊല്ലത്തോളമായി. താൻ ക്യാൻസൽ ചെയ്ത് വന്നപ്പൊ ഓള് ഗൾഫില്. വാപ്പാന്റെ ആണ്ട് കൂടാനും കൂടി വേണ്ടി

💬 Comments

View all comments