0%

Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 1.2K
ചന്തുവും കൂടി. ഒരു വണ്ടി അവനും കിട്ടി. അതിൽ പഴങ്ങളുമായി മുംബൈയിലെ ചൗപ്പാട്ടിയിൽ വിൽപന. മുംബൈയിലെ കുപ്രസിദ്ധമായ തെരുവാണു ചൗപ്പാട്ടി, കള്ളൻമാരും കൊള്ളക്കാരും വേശ്യാഗൃഹങ്ങളുമൊക്കെ നിറഞ്ഞ തെരുവ്.അവിടത്തെ കച്ചവടം നന്നായി നടന്നു.എന്നാൽ ലാഭം കിട്ടുന്നതിൽ പകുതിയേ അവനു കിട്ടിയുള്ളൂ. പകുതി മുനിസാഹിബിനായിരുന്നു.ചൗപ്പാട്ടിയെ ഭരിക്കുന്ന ഗുണ്ട.ഹഫ്ത കൊടുക്കാതെ അവിടെ നിലനിൽക്കാൻ പറ്റില്ല. രാഗിണിയുടെ സംഭവത്തിനു ശേഷം സ്ത്രീകളോടു പൊതുവേ വെറുപ്പായിരുന്നു ചന്തുവിന്,അവന്‌റെ മനസ്സിൽ ഇപ്പോൾ അത്തരം സ്വപ്‌നങ്ങളില്ലായിരുന്നു,ചൗപ്പാട്ടിയിലെ സുന്ദരികളായ പെൺകൊടികളിലൊന്നും അവന്‌റെ നോട്ടം പോയില്ല.മനസ്സു മരവിച്ചവന് എന്തു സൗന്ദര്യം. ്പക്ഷേ ഒരിക്കൽ... ഒരു സന്ധ്യയിൽ ഒരു സംഭവമുണ്ടായി. കച്ചവടം കഴിഞ്ഞു തന്‌റെ വണ്ടിയുമുന്തി വരികയായിരുന്നു ചന്തു. അവിടെയടുത്തുള്ള ഒരു പൊതുക്കിണറിൽ നിന്നു കുടങ്ങളിൽ വെള്ളവുമായി വരുന്ന ഒരു നീളമുള്ള പെൺകുട്ടി.ഒരു നരച്ച സാൽവറായിരുന്നു അവളുടെ വേഷം.മറാത്തിയല്ലെന്നു കണ്ടാൽ അറിയാം.ഗുജറാത്തിയോ രാജസ്ഥാനിയോ ആണ്. വെളുത്തു തുടുത്ത മുഖത്ത് ശ്രീത്വം തെളിഞ്ഞു നിൽക്കുന്നു. അവൾ നെറ്റിയിൽ കുങ്കുമമിട്ടിട്ടില്ല. എണ്ണ പുരളാത്ത അവളുടെ ചെമ്പൻ മുടി പറന്നു കിടന്നു. ഗുണ്ടകളേപ്പോലെ തോന്നുന്ന കുറേ ചെറുപ്പക്കാർ അവിടെ ഒരു ഒഴിഞ്ഞ കടത്തിണ്ണയിൽ മദ്യപിച്ചു നിൽപ്പുണ്ടായിരുന്നു. പെൺകുട്ടിയെ കണ്ടതും അവർ അവളുടെ അരികിലേക്കു ചെന്നു.അവരിലൊരുത്തൻ അവളുടെ കൈയിൽ പിടിച്ചു.ബാക്കിയുള്ളവർ ചേർന്ന് അവളെ പിടിച്ചുവലിച്ചു കൊണ്ടുപോകാൻ നോക്കുന്നു.അവൾ ദിഗന്തം പൊട്ടുമാറുച്ചത്തിൽ അലറിവിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ല. ഏതോ ഒരു ഉൾവിളി. നിസ്സഹായയായ ഒരു പെൺകുട്ടിയെ ഒരു പറ്റം മൃഗങ്ങൾ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന്‌റെ ദാരുണമായ ദൃശ്യം. ഒട്ടു നിമിഷത്തേക്കു ചന്തു സ്ത്രീവിദ്വേഷം മറന്നു. അവൻ അങ്ങോട്ടേക്കു കുതിച്ചു. 'ഉസ്‌കോ ചോഡോ' അവൻ ഗുണ്ടകളിൽ ഒരുവനോടു പറഞ്ഞു. കൈയുയർത്തി ഒരിടിയായിരുന്നു മറുപടി.ചന്തു

💬 Comments

View all comments