Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]
പിന്നോട്ടു മലച്ചു.
അവന്‌റെയുള്ളിൽ ദേഷ്യം നിറഞ്ഞു.ഉള്ളിൽ പാലക്കാടൻ വികാരം കുതിച്ചുപൊന്തി. മുഖത്തിനിട്ടാണ് ഇടി കിട്ടിയത്. കവിൾ തിരുമ്മി എഴുന്നേറ്റ ഉടൻ അവൻ തന്നെയടിച്ചവനെ ഒറ്റച്ചവിട്ടായിരുന്നു.അവൻ തെറിച്ചുവീണു.
അവന്‌റെ കൂട്ടാളികൾ ചന്തുവിനെ ഇടിക്കാനായി പാഞ്ഞുവന്നു. കുറേനേരം ചെറുത്തു നിന്നെങ്കിലും നിരന്തരം ചന്തുവിന് ഇടി കിട്ടി.
അപ്പോളേക്കും അടുത്തുള്ള വേശ്യാഗൃഹത്തിലെ മാമിസാൻ അങ്ങോട്ടേക്ക് ഓടി വന്നു.വേശ്യാഗൃഹം നടത്തുന്ന മുതിർന്ന സ്ത്രീയെയാണ് മാമിസാൻ എന്നു വിളിക്കുന്നത്.
'യേ മുനിസാബ് കി മാൽ ഹേ ബന്തർ ലോഗ്,തും കോ മർനാ ചാഹ്താ ഹേ(ഇതു മുനിസാഹിബിന്‌റെ പെൺകുട്ടിയാണ്, ഇവളെ തൊട്ടാൽ നിങ്ങളെ അവൻ കൊല്ലും)...' അവർ ഗുണ്ടകൾക്കു നേരെ വിളിച്ചുപറഞ്ഞു.
അതു കേട്ടതും കുരിശ്ശുകണ്ട പ്രേതത്തെ പോലെ ഗുണ്ടകളുടെ മുഖം വിളറി. അവളെ വിട്ടിട്ട് അവർ ഓടിപ്പോയി.
എഴുന്നേറ്റു നിന്നു കൈയ് തിരുമ്മുകയായിരുന്നു ചന്തു.
മാമിസാൻ അവളുടെ ഇരു കരണത്തും ആഞ്ഞടിക്കുന്നതാണ് കണ്ടത്.
'നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ രാത്രി ഇറങ്ങി നടക്കരുതെന്ന് തെറിച്ചവളേ, മുനിസാഹിബ് എങ്ങാനും ഇതറിഞ്ഞാൽ എന്നെ വച്ചേക്കില്ല.' അവർ അവളോടു പറഞ്ഞു.
'അടുക്കളയിൽ വെള്ളം തീർന്നു,ശ്യാമ പറഞ്ഞിട്ടാണ് ഞാൻ വെള്ളമെടുക്കാൻ ഇറങ്ങിയത്.' അവൾ ഒരു കുറ്റവാളിയെപ്പോലെ അവരോട് പറഞ്ഞു.
'ശ്യാമ, ആ കഴുവേർട മോളെ ഇന്നു ഞാൻ ശരിയാക്കും. ഇങ്ങോട്ടു വാ.' അവളെ പിടിച്ചുവലിച്ചുകൊണ്ട് മാമിസെൻ പോയി.പോയപോക്കിൽ അവൾ ചന്തുവിനെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.നിറനിലാവു പോലെയുള്ള മുഖം.അവളൊരു വേശ്യയാണെന്ന തിരിച്ചറിവ് ചന്തുവിനെ അമ്പരപ്പിച്ചു കളഞ്ഞു. അവൻ തിരികെ നടന്നു.പിറ്റേന്ന് വേശ്യാഗൃഹത്തിനു സമീപം പഴങ്ങൾ വിറ്റുകൊണ്ടിരുന്നപ്പോൾ അവൾ അവനരികിലേക്കു വന്നു നോക്കി നിന്നു.ചന്തു മുഖം കൊടുത്തില്ല.വേശ്യകളോട് അവനു വെറുപ്പായിരുന്നു. വയറിന്‌റെ വിളി ശമിപ്പിക്കാൻ കണ്ടവർക്കു
💬 Comments
View all comments