Chapter Title : വാർദ്ധക്യപുരാണം 6 [ജഗ്ഗു]
പെട്ടെന്ന് തിന്നിട്ട് വാ നമുക്ക് ഒരെണ്ണം എടുക്കാം
" മ്മ് തിന്ന് തീരട്ട്
" ഹയ്യോ ആന്റി ഞാൻ തിന്നിട്ടാണ് വന്നത്
" എടാ ഇതിൽ ചോറില്ല ബീഫും,കിഴങ്ങും മാത്രേ ഉള്ളു കളിക്കാതെ കഴിച്ചേ
" ഈ ആന്റി സമ്മതിക്കില്ല
°° ബീഫെങ്കിൽ ബീഫ്
" ടുട്ടു ഈയിരിക്കുന്ന തീറ്റപണ്ടാരത്തെ കണ്ട ഇവനെ ഇതിനെ കൊള്ളാവു.രാവിലെ ഷോപ്പിലോട്ട് പോകുന്നത് പത്ത് മണിക്ക്.പോയിട്ടാണെങ്കിൽ അവന് തോന്നുമ്പോൾ ഇറങ്ങിപ്പോകും ഒരു ഉത്തരവാദിത്തവും ഇല്ല
" അതൊക്കെ ഇനി ശെരിയാകും ആന്റി
" ഇവനോട് നിങ്ങള് പ്ലസ്ടു കഴിഞ്ഞപ്പോൾ പറഞ്ഞതാ നിൻറെകൂടെ കോളേജിൽ ചേരാൻ.അപ്പൊ പറയേണ് അവനിനി പഠിക്കാൻ വയ്യ ഇവിടുത്തെ ബിസിനസൊക്കെ നോക്കി നടത്താമെന്ന് എന്നിട്ടിപ്പൊ എന്തായി?
" ഇതൊക്കെ എനിക്ക് അറിയാവുന്നതല്ലേ ആന്റി ഇവനെ ഞാൻ നന്നാക്കി എടുക്കാം ആന്റി പേടിക്കണ്ട
" എൻ്റെ പൊന്നമ്മെ എന്നെ നന്നാക്കാൻ ഇവനോട് മാത്രം പറയല്ലേ ഞാൻ നശിച്ചുപോകത്തെയുള്ളു
" ഒന്നു പോടാ എൻ്റെ കൊച്ച് മാത്രേ ഇവിടുങ്ങളിൽ ഒത്തിരിയെങ്കിലും നല്ലതായിട്ടുള്ളു.നീയിപ്പോഴും കുടിച്ചിട്ടല്ലേ വന്ന് കേറിയേക്കുന്നെ ടുട്ടുവിനെ കണ്ട് പഠിക്കെടാ
" ഉവ്വേ
' മോനു അപ്പോഴേക്കും കയ്യും കഴുകി വന്നു
" ഇവൻ കുടിച്ചിട്ടാ ആന്റി വന്നെ??
" അതേടാ മോനെ എല്ലാ ഞായറാഴ്ചയും ഇവന് കുടിക്കണം
" ഞാൻ കഴിഞ്ഞ ആഴ്ച്ചയും പറഞ്ഞതാ ഇവനോട് കുടിയൊക്കെ മതിയാക്കി നന്നാവാൻ എന്നിട്ട് വീണ്ടും തുടങ്ങിയല്ലേ!!!
" പോത്തിനോട് വേദം ഓതിയിട്ട് ഒരു കാര്യവുമില്ലെടാ മോനെ
" ഡാ ഡാ ഡാ മതി എനിക്കിട്ട് പണിഞ്ഞത് പോയി കൈ കഴുകിയിട്ട് വാ
💬 Comments
View all comments