Chapter Title : വാടകക്കെടുത്ത ഹൃദയം [അവസാന ഭാഗം] [JO]
നിന്നെ... !!!.
നിന്നെയാണ് നീ പേടിക്കുന്നത് ലക്ഷ്മീ... നിനക്ക്... നിനക്ക് പേടിയാണ്. നിനക്കു നിന്റെ കുട്ടികളെ വേണം... ഭർത്താവിനെ വേണം... തിരിഞ്ഞുപോലും നോക്കാന്നില്ലെങ്കിലും ആ ബന്ധുക്കളെ വേണം. അവരെക്കളഞ്ഞു നീയെന്റെ കൂടെപ്പോരുമോ എന്നുപോലും നീ പേടിക്കുന്നു ലക്ഷ്മീ... അതാണ് നീ പേടിക്കുന്നത്. കാരണം... കാരണം അത്ര പാവാ നീ.
അവളവന്റെ മുഖത്തേക്ക് തുറിച്ചുനോക്കി. ഒരുനിമിഷം ആ നില്പ് നിന്നിട്ട് ആ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു. അവൻ പറഞ്ഞതെല്ലാം സത്യമാണെന്ന് അവൾ പറയാതെ പറയുകയായിരുന്നു.
ഞാൻ വരും. കാത്തിരിക്കണം....!!!.
ഇത്രയും പറഞ്ഞുകൊണ്ട് അവനവളെ വിട്ടകന്നപ്പോഴാണ് അവൾ അക്ഷരാർഥത്തിൽ ഞെട്ടിയത്. അവൻ വിട്ടുപോകുന്നെന്നു കേട്ടതും മറ്റൊന്നുമാലോചിക്കാതെ അവളവന്റെ കയ്യിൽ കയറിപ്പിടിച്ചുകൊണ്ടു ദയനീയമായി അവനെ നോക്കി.
അവനൊന്നു ചിരിച്ചു. എന്നിട്ട് അവളുടെ കൈ ബലപൂർവ്വം വിടുവിച്ചു. പക്ഷേ ഇത്തവണ അവളുടെ സർവ നിയന്ത്രണവും വിട്ടു. എന്തോ പുലമ്പിക്കൊണ്ടു അവനെ കെട്ടിപ്പിടിച്ചു. ശ്വാസംമുട്ടിക്കുന്നപോലെ. വിട്ടുപോകാരുതെന്നൊരു ധ്വനിയുണ്ടായിരുന്നോ ആ സ്പർശനത്തിൽ പോലും???
ഒരുനിമിഷം അവളെ അങ്ങനെത്തന്നെ നിൽക്കാനവൻ അനുവദിച്ചു. എന്നിട്ട് വലിച്ചുമാറ്റി. അവളാകട്ടെ ശാട്യം പിടിക്കുമ്പോലെ അവനിലേക്ക് കുതിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവളെന്തൊക്കെയോ പറഞ്ഞുകൊണ്ട് അലമുറയിട്ടിരുന്നു. കണ്ണീരുകൊണ്ടു അവനെ കൂടുതൽ കൂടുതൽ തളർത്തുകയായിരുന്നു.
ലക്ഷ്മി... ലക്ഷ്മീ പ്ലീസ്... നീ നീയെന്നേയിങ്ങനെ തളർത്തല്ലേ. നീ... നീയൊരിക്കലും കരയരുതെന്നാശിച്ചവനാണ് ഞാൻ. പക്ഷേ... പക്ഷേയാ ഞാൻ കാരണംതന്നെ നീ കരയുമ്പോൾ... ലക്ഷ്മീ പ്ലീസ്....നീ... നീയാ കണ്ണൊന്നു തൊടക്ക്.... പ്ലീസ്...
അവനവളെ പിടിച്ചുലച്ചുകൊണ്ടു പറഞ്ഞു. അത് പറയുമ്പോൾ അവന്റെ സ്വരവും അറിയാതെ ഇടറിയോ??? കണ്ണുകൾ ചെറുതായി ഈറനണിഞ്ഞോ???
എത്ര ശ്രമിച്ചിട്ടും അവളെ സ്വാന്തനിപ്പിക്കാൻ അവന് കഴിഞ്ഞില്ല. എത്രയൊക്കെ അവനത്തിന് ശ്രമിച്ചോ അതിലുമേറെ
💬 Comments
View all comments