Chapter Title : വാടകയ്ക്കൊരു രാത്രി [കണ്ണൻ സ്രാങ്ക്]
പോലെ കന്നഡക്കാരി അമ്മച്ചി അവിടെ ഉണ്ടാരുന്നു... അവർ കന്നഡത്തിൽ എന്തോ ചോദിച്ചു നയന അതെ നാണയത്തിൽ മറുപടി പറഞ്ഞു 😄😄😄 കുറച്ചു നേരം എന്തൊക്കെയോ സംസാരിച്ചിട്ട് ഒരു താക്കിത് പോലെ അകത്തേക്ക് പൊയ്ക്കൊള്ളാൻ എന്നോട് ആംഗ്യം കാണിച്ചു...
ഞാൻ ആശ്വാസത്തോടെ അവളോട് ടാറ്റ പറഞ്ഞു കയറിപ്പോയി... റൂമിലെത്തി കുളിയൊക്കെ കഴിഞ്ഞു കവർ ഒക്കെ അലമാർക്കുള്ളിലാക്കി പേഴ്സ് തുറന്നു നോക്കിയ ഞാൻ ഞെട്ടിപ്പോയി 10000 രൂപ... ഞാൻ ഫോണെടുത്തു അവളെ വിളിച്ചു... hello പറയുന്നതിന് മുന്നേ അവൾ പറഞ്ഞു
ഒന്നും പറയേണ്ട നിന്റെ അവസ്ഥ കുറെയൊക്കെ എനിക്ക് മനസിലായി... കണ്ടറിഞ്ഞു ചെയ്യുന്നത് ആണ് എനിക്കിഷ്ട്ടം നീ സ്കൂളിലോ കണ്ടിട്ടില്ല എന്നെ നല്ലൊരു friend ആയി ഇപ്പോഴെങ്കിലും അങ്ങനെ തോന്നുണ്ടേൽ അത് സ്വീകരിക്കു നിനക്ക് ഉള്ളപ്പോൾ തിരികെ തന്നാൽ മതി... നാളെ ഡ്യൂട്ടി ഇല്ലേ ഇപ്പൊ ഉറങ്ങിക്കോ.. ഞാൻ എത്തിയതേ ഉള്ളു good മുത്തേ സ്വീറ്റ് ഡ്രീംസ്
ശെരിഡി good night dear
ഉറങ്ങാൻ കിടന്നപ്പോൾ ഞാൻ അവളെപ്പറ്റി ആലോചിച്ചു പണ്ട് അവളെ ഒഴിവാക്കിയതിൽ കുറ്റബോധം തോന്നി... ഇപ്പോൾ സഹായിച്ചതിൽ നന്ദിയും..
ദിവസങ്ങൾ കടന്നു പോയി 4 മാസം കഴിഞ്ഞു ബാംഗ്ലൂർ വന്നിട്ട് വല്യ മാറ്റം ഒന്നുമില്ല... ഇടയ്ക്ക് നയനയെ കാണുന്നതാണ് ആശ്വാസം രണ്ട് ആഴ്ച ഒരിക്കൽ അവളെ കാണും ഇടയ്ക്ക് അവൾ എന്നെ സ്കൂട്ടർ ഓടിക്കാൻ പഠിപ്പിച്ചു അതിന്റെ ഭാഗമായി ഒന്ന് വീണു മുറിവൊക്കെ ഉണങ്ങി.. അങ്ങനെയിരിക്കെയാണ് ഒരു ദിവസം ഡ്യൂട്ടിക്കിടയിൽ അവൾ വിളിക്കുന്നത്..
എടി സംവൃതയുടെ മാരിയേജ് ആണ് അവൾ next week നാട്ടിൽ പോകും പിന്നെ
💬 Comments
View all comments