Chapter Title : വധു is a ദേവത 10 [Doli]
ഫുഡ് കഴിക്കാൻ അമ്മ കൊണ്ട് തന്നു എനിക്ക് എന്തോ ഇറങ്ങുന്നില്ല തൊണ്ട ഷട്ടർ ഇട്ടാ പോലെ താഴോട്ട് ഇറങ്ങുന്നില്ല പതിയെ ഞാൻ അത് മനസ്സിലാക്കി ..
അതെ എനിക്ക് സ്റ്റേജ് ഫിയർ അടിച്ച് തുടങ്ങി...
അമർ വന്നു പിന്നാലെ ദീപു വന്നു അവൻ്റെ പിന്നാലെ അച്ചു വന്നു.... ഇതെന്താ ട്രെയിനോ.....
ടാ കല്യാണ ചെക്കാ സെറ്റ് അല്ലേ അച്ചു ചോദിച്ചു....
അതെ സെറ്റ് ഐ അം ഫൈൻ...
മുഖത്ത് ഒരു ചെറിയ പേടി പോലെ...അച്ചു പറഞ്ഞു...
പെടിയല്ലട ഇവൻ മുള്ളി നിക്കുവാ അമർ പറഞ്ഞു ..... മാറിക്കെ ടാ അങ്ങനെ ഒന്നിനെയും പേടിക്കുന്നവൻ അല്ല ഞാൻ കേട്ടോ ടാ പുല്ലന്മാരെ ... ഞാൻ എണീറ്റു....
മാറിനിക്കട കോപ്പന്മാരെ ഞാൻ വെളിയിലോട്ടു പോയി....
അമ്മ വന്നു പോവല്ലേ അപ്പോ അമ്മ ചോദിച്ചു...
ശെരി നിങൾ വിട്ടോ ഞങൾ വന്നേക്കാം പപ്പ കയറി വന്നു പറഞ്ഞു....
അല്ലാ ഇന്ദ്ര നീ ഇങ്ങനെ ആണോ പോവുന്നത് എന്നെ നോക്കി പപ്പ പറഞ്ഞു...
ഇതിനേന്താ കുഴപ്പം ഞാൻ ചോദിച്ചു....
വേറെ നല്ലത് ഇട്ടിട്ട് പോയ മതി പപ്പ പറഞ്ഞു...
അവൻ എങ്ങനെ എങ്കിലും പോട്ടെ അമ്മ അങ്ങോട്ട് വന്ന് പറഞ്ഞു....
ആന്ന് പപ്പ ചുമ്മാ അലമ്പല്ലെ ഞാൻ പറഞ്ഞു...
ശെരി നീ എങ്ങനെ എങ്കിലും പോവാൻ നോക്ക് ....
ടാ അച്ചു കാറിൻ്റെ കീ തന്നെ ഞാൻ അവനോട് പറഞ്ഞു....
എൻ്റെ കൈയിൽ ഇല്ല അമറിൻ്റെ കൈയ്യിൽ ആണ്... അവൻ പറഞ്ഞു...
അവൻ ഇവിടെ പോയി ടാ അമറെ .... വന്നു വന്നു ഞാൻ എടുക്കാം കാർ അവൻ പറഞ്ഞു....
ശെരി വേഗം .....
അങ്ങനെ വീട്ടിൽ നിന്ന് വണ്ടി തിരിച്ചു....
എന്താടാ ടെൻഷൻ ആണോ അമർ ചോദിച്ചു....
എന്ത് ടെൻഷൻ ടെൻഷൻ ചുമ്മാ ഇനി എവനെങ്കിലും വാ തുറന്ന നോക്കിക്കോ .....
എല്ലാവരും സൈലൻ്റ് ആയി....
വണ്ടി ഓഡിറ്റോറിയത്തിൽ മുന്നിൽ എത്തി നാദസ്വരത്തിൻ്റെ ഒച്ചയും എല്ലാം തന്നെ ഉണ്ട് അവരുടെ വീട്ടുകാർ വന്ന് ഇറങ്ങുന്നുണ്ട്..
ഞങ്ങള്ക്ക് ഡ്രസ്സിംഗ് ഒക്കെ ഉള്ളത് കൊണ്ട് അപ്പുറത്ത്
💬 Comments
View all comments