Chapter Title : വധു is a ദേവത 17 [Doli]
ഇരിക്കുന്ന അമൃത തൊട്ട് താഴേ എന്ത് ചെയ്യണം എന്ന് അറിയാതെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ഇരിക്കുന്ന ഇന്ദ്രൻ......"
അവളുടെ കാലിൽ പതിയെ പിടിച്ച് അമർത്തി ഇന്ദ്രൻ അവളെ നോക്കി കാലിൽ അവൻ്റെ പിടിത്തം വന്നതും അവൾ തല ഉയർത്തി അവനെ നോക്കി"
ക്ഷമിക്കില്ലെ എന്നോട് നീ അവൻ്റെ വാക്കുകൾ അവളെ വല്ലാതെ വേദനിപ്പിച്ചു.... അവൻ്റെ കണ്ണുകൾ നിറയുന്നത് കണ്ട അവളിൽ സങ്കടം വീണ്ടും അല അടിച്ച് കേറി......
ഒരു നിമിഷം പോലും അവൾക്ക് താമസിക്കാൻ തോന്നിയില്ല അവനിൽ അലിഞ്ഞു ചേരാൻ അവൾ ആഗ്രഹിച്ചിരുന്നു......
... .
.
വെയിറ്റ് വെയിറ്റ്..... ഇപ്പൊ എന്തിനാ ഇത് ആലോചിക്കുന്നത് ഇനി ഒരിക്കലും കഴിഞ്ഞ കര്യങ്ങൾ ആലോചിക്കാൻ പാടില്ല വിഷമം ഉണ്ടാവുന്ന ഒന്നും ഇനി ചെയ്യാനും പാടില്ല എന്ന് ഞാൻ ഉറപ്പിച്ചതല്ലെ പിന്നെ എന്തിനാ ഇപ്പൊ ഇത് ആലോചിക്കുന്നത് ......
ഇനി ഒന്ന് മാത്രം തൻ്റെ കുടുംമ്പത്തോട് ഒപ്പം സന്തോഷത്തോടെ ഇനി ഉള്ള കാലം ജീവിക്കുക അത്ര തന്നെ......
എന്നാലും കള്ളിക്ക് എന്നെ ഇഷ്ടം ആയിരുന്നു അല്ലേ...... {നിങ്ങൾക്ക് ആരെ എങ്കിലും ഇഷ്ടം ഉണ്ടെങ്കിൽ അത് പറയാൻ ശ്രമിക്കുക പോയ ഒരു വാക്ക് ചിലപ്പോ അവർക്കും തിരിച് അങ്ങനെ ആണെങ്കിൽ ലോട്ടറി അല്ലേ (പേഴ്സണൽ എക്സ്പീരിയൻസ്)}....
ഞാൻ ഫോൺ എടുത്ത് നോക്കി സമയം പത്തര ആയി ......
ഒന്ന് വിളിച്ചാലോ വേണ്ട ഉറങ്ങി കാണും ......
നൂറായുസ്സ് ദേ വിളി വന്നു.....
ഹലോ
എന്ത് എടുക്കുവാ ചോദ്യം വന്നു.....
ഒന്നുമില്ല ഇന്നല്ലേ നടന്നത് ഒക്കെ ഇങ്ങനെ ആലോചിചൊണ്ട് ഇരിക്കുവായിരുന്നു
ഞാനും അത് തന്നെ ആയിരുന്നു അല്ലോചിചോണ്ടിരുന്നത്
ആണോ .. ശേ മേഡ് ഫോർ ഈച്ച് അദർ എന്ന് പറയുന്നത് ഇതാ ......
ആയിരിക്കും ആവോ...... അവൾ ഒരു ഉഷാറില്ലാത്ത പോലെ പറഞ്ഞു.....
എന്താ ഒറക്കം വരുന്നുണ്ടോ എൻ്റെ കുട്ടിക്ക്.....
ഇല്ലാ
കഴിച്ചോ... നീ
ഓ കഴിചു എട്ടനോ
എന്ത്
എട്ടനോ എന്ന്
അയ്യടാ ....... എന്താ കഴിച്ചത്
ഇവിടെ ബിരിയാണി ആണ് ...... അവിടെയോ
ഇവിടെ കഞ്ഞി ചമ്മന്തി മീൻകറി
💬 Comments
View all comments