Chapter Title : വധു is a ദേവത 23 [Doli]
: ശെരി ആൻ്റി ഓക്കേ (ഫോൺ സംസാരിച്ച് കൊണ്ട് വന്നു)
ഞാൻ ആരാ എന്ന് തല പൊക്കി ചോദിച്ചു....
അമർ : അമ്മു അവൻ ഫോൺ അവൾക്ക് കൊടുത്തു....
അമ്മു : ശെരി ആൻ്റി... എനിക്കറിയില്ല എന്നോട് രാവിലെ മുതൽ ഒരു അക്ഷരം മിണ്ടിയിട്ടില്ല ആൻ്റി ഞാൻ അവൻ്റെ കഴുത്തിന് പിടിച്ച് ആൻ്റി അത് ഇത്ര വലിയ കുഴപ്പം ആവും എന്ന് ഞാൻ വിചാരിച്ചില്ല ആൻ്റി എന്നോട് സംസാരിക്കാൻ വരണ്ട എന്നൊക്കെ പറഞ്ഞു ആൻ്റി....??
ഞാൻ : ഫോൺ പിടിച്ച് വാങ്ങി .... ശ്വാസം വലിച്ച് വിട്ട് സംസാരിക്കാൻ തുടങ്ങി ...
ഹലോ അമ്മ
ഇല്ല അമ്മ ഒരു കുഴപ്പവും ഇല്ല ചെറിയ സൗന്ദര്യ പിണക്കം അത്ര തന്നെ ....
വേണ്ട അമ്മ ഞാൻ നിർത്തി ഇല്ല ചുമ്മാ ഒരു രസത്തിന് ചെയ്തതാ...
? സോറി സോറി ഇനി ചെയ്യില്ല ഓക്കേ ഓക്കേ....ഇല്ല അമ്മ ഓക്കേ അമ്മ ... ഇല്ല വേണ്ട പൈസ ഒന്നും വേണ്ട നമ്മടെ അച്ചു സ്പോൺസർ ചെയ്യും എന്നാ പറഞ്ഞത്.....
അച്ചു : ഹേ അതെപ്പോ....
ഞാൻ : ശെരി അമ്മ ഇല്ല തൊണ്ട ചെറിയ വേദന ആരോടും സംസാരിച്ചില്ല അത് കൊണ്ട് ഇപ്പൊ ശെരി ആയി....
ജാനു : ഉവ്വ് ഉവ്വേ....?
ഞാൻ കുറച്ച് നേരം കൂടെ സംസാരിച്ച് ഫോൺ വച്ചു...
(എല്ലാരും എന്നെ തന്നെ നോക്കി ഇരിക്കുന്നു )
ഞാൻ : വാട്ട് ?
ജാനു : ഞാൻ എൻ്റെ ജീവിതത്തിൽ ഇത്രയും വലിയ കള്ളനെ കണ്ടിട്ടില്ല....
അമ്മു : കള്ളൻ അല്ല തെണ്ടി ചെറ്റ....
ഞാൻ : നീ ഒരുപാട് സംസാരിക്കണ്ട നിൻ്റെ ചങ്ക് തന്ന ഐഡിയ ആണ് ഇത് ....
ജാനു : ആരാ ആ ചുങ്ക്....
ഞാൻ : വേറെ ആര് മഹാലക്ഷ്മി....
മഹാ : ഞ ഞാ ഞാനോ ടാ തള്ളല്ലെ.... വേണേൽ അമർ പറയട്ടെ ആണോ അല്ലയോ എന്ന്....
അമർ : അതെ അതെ എന്തിനാ മഹാലക്ഷ്മി ഇങ്ങനെ ചെയ്യുന്നത് ... പാവം അവൾ
💬 Comments
View all comments