Chapter Title : വധു is a ദേവത 23 [Doli]
: അതൊക്കെ അവരുടെ പേഴ്സണൽ അല്ലേ...
അമർ : എന്താ കാര്യം....
മഹാ : അവനെ നോക്കി സിഗ്നൽ കൊടുത്തു....
അമർ : അങ്ങനെ ... അതിന് ഇവൻ എൻ്റെ കൂടെ ആയിരുന്നല്ലോ ഇന്നലെ ഫുൾ ഞങൾ സംസാരം ആയിരുന്നു... ഞാൻ ഒരു ഉറക്കം കഴിഞ്ഞ് വന്നപ്പോ ഇവൻ വായും പൊളിച്ച് വെളിയിൽ നോക്കി നിക്കുന്നു....
ജാനു : അപ്പോ നീ ഉറങ്ങിയില്ല ഇന്നലെ...
അമർ : അവൻ ഈ ട്രെയ്ൻ ബസ്സ് ഇതിൽ ഒക്കെ ട്രാവൽ ചെയ്യുമ്പോ ഉറങ്ങില്ലാ ഒരു കംഫർട്ട് ഇല്ല പറഞ്ഞ് ഇങ്ങനെ ഇരിക്കും മൂങ്ങ ആണ് സാർ....
ഞാൻ : പോടാ പോടാ...
അമ്മു : ഉറങ്ങിയില്ലേ സുന്ദരി...
സുന്ദരി ഉറങ്ങിയില്ല...... സമയം ആയി....പോയി ഫ്രഷ് ആയി വാ ചെല്ല്....ഞാൻ അവളുടെ പുറത്ത് തട്ടി പറഞ്ഞു വിട്ടു....
എന്തിനാ ഫ്രഷ് ഒക്കെ ആവുന്നത്
അതിന് കുളിക്കാൻ ഒന്നും അല്ല പറഞ്ഞത് പോയി പല്ല് തേച്ചിട്ട് മുഖം കഴുകി വാ അമ്മു ഇങ്ങനെ മടിച്ച് ഇരിക്കല്ലെ ചെല്ല്....
ഉം ഓക്കേ....
ഞാൻ മഹയുടെ മടിയിലേക്ക് കേറി കിടന്നു....
എന്തൊക്കെ ചെയ്യണം നോക്ക് ...
വല്ലാത്ത കഷ്ട്ടപ്പാട് തന്നെ അല്ലേ ..
അതെ അതെ.
നല്ല തണുപ്പ്
ഇന്നലെ രാത്രി ഇതൊന്നും അല്ല ഞാനും അവനും കൂടെ ഡോറൂം തുറന്ന് ഇങ്ങനെ നിന്നു... ഒടുക്കത്തെ തണുപ്പ് വണ്ടി ആണെങ്കിൽ പറക്കാ....
നിങൾ എന്ത് ചെയ്യ്തു രാത്രി മുഴുവൻ
ഓരോ സ്റ്റേഷൻ എത്തുമ്പോ ഓരോ ചായ വാങ്ങി കുടിക്കും അത്ര തന്നെ ജിമ്പിൾ ....
രണ്ടിനും വട്ടാ....
ഇതൊക്കെ ഒരു രസം അല്ലേ മോളെ മഹാലക്ഷ്മി ഈ പ്രായത്തിൽ അല്ലേ ഇതൊക്കെ നടക്കൂ ഉറങ്ങാൻ ഒക്കെ സമയം ഉണ്ടല്ലോ....
അത് ശെരി ആണ് പക്ഷെ എന്നെ കൊണ്ട് ഉറക്കം കളഞ്ഞ് ഒരു പണി നടക്കില്ല ടാ... പാവം ഞാൻ
അതെ പാവം നീ... മഹാ
എന്താ ടാ
നിങൾ എങ്ങനെ ആണ് സെറ്റ് ആയത്
പിന്നെ പറയാം സീക്രട്ട്
ശെരി ശെരി ... പിന്നെ മഹാ
എന്താടാ
💬 Comments
View all comments