0%

Chapter Title : വധു is a ദേവത 23 [Doli]

Author : kkstories Read All Parts 482

സന്തോഷത്തിൽ എക്സൈറ്റ് ആയി നടന്നും ഓടിയും ഒക്കെ കളിച്ച് റോഡിൽ ഇങ്ങനെ നടന്നു....

ഞാനും മഹയും ഓട്ട മത്സരം വച്ച് കൊറേ നേരം മുന്നോട്ട് ഓടി ....

മഹ : വൈയ്യ ....

വാ നടക്കാം...

ഒരു പന്ത്രണ്ട് മണി ആയപ്പോ ഓരോരുത്തരും ഓഫ് ആയി തുടങ്ങി....

ഞാൻ : ഹലോ ഗായ്സ് വാ വാ ഇവിടെ അടുത്ത് ആണ് ഹോട്ടൽ പോവാ...ഇത്രയേ ഉള്ളൂ അപ്പോ ഒക്കെ...

അച്ചു :വയസ്സായില്ലേ അളിയാ

ഉവ്വ് നടക്ക് ....അതെ റൂം 3 എണ്ണം ആണ് ഉള്ളത് അപ്പോ. അഡ്ജസ്റ്റ് ചെയ്ത് കിടക്ക്

ഞാൻ പൈയന്മാരുടെ കൂടെ സൈഡ് ആയി...

പിറ്റേന്ന് ഒരു ഒമ്പത് മണി ആയപ്പോ ട്രെയ്ൻ കേറി താനേയിൽ ഇറങ്ങി ബസ്സ് പിടിച്ച് പതിനൊന്ന് മണി ആയപ്പോ പാർക്കിൽ എത്തി....

ഞാൻ : എങ്ങനെ ഉണ്ട്

ദീപു : വമ്പൻ സാധനം

ഞാൻ : ഇതിനകത്ത് വമ്പൻ റയിട് ഒക്കെ ഉണ്ട്... വാ ചലോ ചലോ ...

ഞ്ങ്ങൾ അതിനകത്ത് കേറി ടിക്കറ്റ് ഒക്കെ എടുത്ത് ഓരോ സംഭവം ആയി കണ്ടും കളിച്ചും നടന്നു....

..ഞാൻ : ഇതാണ് ഇവിടെ ഉള്ളതിൽ ബെസ്റ്റ് സാധനം ധൈര്യം ഉള്ളവർക്ക് വരാം....

അമ്മു : ബെസ്റ്റ് ഇതിൽ കേറിയ കഴിച്ചതും കൂടെ കൊടലും ചേർന്ന് വെളിയിൽ വരും....

അമർ : ഞാൻ ഇല്ല.

അച്ചു : പേടി തൂറി നീ പോയി അവിടെ ഉള്ള മര കുതിരയിൽ ഇരുന്ന് ആട്....

ഞാൻ : അതാണ് അളിയാ വാ

അച്ചു : അയ്യോ ഞാൻ ഇല്ല

ഞാൻ : നിന്നെ ഒക്കെ എന്തിന് കൊള്ളാം

അച്ചു : അളിയാ ഒരു ആവേശത്തിന് ഇതിൽ കേറി ഞാൻ എങ്ങാനും ബോധം കേട്ടാ ഇവള് അതും പറഞ്ഞ് ഞാൻ ചവുന്ന വരെ എന്നെ കളി ആക്കും...

ദീപു : ദ പൊട്ടൻമാരെ മാർ ഏലിയാ ഇന്ദ്ര വാ നമ്മക്ക് പോകാം....

ഞാൻ : അതാണ് വാ ടാ.... ആരും വരുന്നില്ലല്ലോ മഹ .. മായ ... ജാനു...

💬 Comments

View all comments