0%

Chapter Title : വധു is a ദേവത 23 [Doli]

Author : kkstories Read All Parts 429

വാർക്കണം ....

പാവം തോന്നി എനിക്ക്

ഞങ്ങൾ ഇങ്ങനെ ഓരോന്നും പറഞ്ഞ് യാത്ര തുടർന്നു

ഒരു മണി ഒക്കെ ആയപ്പോ എനിക്ക് ഇറങ്ങാൻ ഉള്ള സ്ഥലം എത്തി....

ചേട്ടൻ : അപ്പോ ഇനി എപ്പോഴെങ്കിലും ഇത് പോലെ കാണാം....

ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി അയാൾക്ക് പൈസ കൊടുത്തു

ഇതൊന്നും വേണ്ട ഒരു നാട്ടുകാരെ കണ്ടിട്ട് തന്നെ കൂറെ ആയി നീ പോവാൻ നോക്ക്....അപ്പോ ശെരി....

ചേട്ടാ

ചേട്ടന് ഞാൻ ഒരു ജോലി സെറ്റ് ചെയ്ത തരട്ടെ

സഹതാപം ആണോ

സത്യം പറഞ്ഞാ അതെ ചേട്ടന് ഈ ഭരത് ബെൻസ് ഓടിക്കാൻ പറ്റോ....

വിമാനം ഒഴികെ എന്തും ഇവിടെ പോവും....

എന്നാലേ ചേട്ടൻ ചേട്ടൻ്റെ നമ്പർ ഇങ്ങ് താ ഞാൻ നോക്കട്ടെ എന്നെ കൊണ്ട് എന്തെങ്കിലും പറ്റോ എന്ന്....

അയാള് നമ്പർ തന്നു....

ചേട്ടന് കൊച്ചിയിൽ ഈ ആർ - ക്കേ സ്റ്റോൺസ്സ് ആൻഡ് സ്റ്റീൽസ്സ് അറിയോ....

കൊള്ളാം അവര് ബടാ പാർട്ടിസ്സ് അല്ലേ....

അത് എൻ്റെ അച്ഛൻ്റെ ആണ് ഞാൻ പറഞ്ഞു നോക്കാം...

ഏഹ് എന്താ ....

സത്യം ആണ് ചേട്ടാ എനിക്ക് ചേട്ടനെ കണ്ടപ്പോ എന്തോ ഒരു അറ്റാച്ച്മെൻ്റ് തോന്നി സഹായിക്കണം എന്ന് ഒരു തോന്നൽ ഞാൻ ഉറപ്പ് പറയുന്നില്ല എന്നാലും ഞാൻ നോക്കാം കെട്ടോ ചേട്ടാ....

ഇങ്ങനെയും മലയികളോ

അതെന്താ ചേട്ടാ അങ്ങനെ ഒരു ടോക്ക് മലയാളി പൊളി അല്ലേ....

എൻ്റെ പൊന്ന് മോനെ ഇത് നീ എനിക്ക് ചെയ്ത് തന്നാ അത് ഇപ്പോ ഏറ്റവും വലിയ ഉപക്കാരം ആയിരിക്കും....

നമ്മക്ക് സെറ്റ് ചെയ്യാം ചേട്ടാ... അപ്പോ ജാവോ ജാവോ....

ഞങ്ങൾ കൈ കൊടുത്ത് പിരിഞ്ഞു.... പാവം നല്ലവരേ സഹായിക്കാൻ നമ്മൾക്ക് കഴിഞ്ഞാൽ അതാണ് ബെസ്റ്റ് കാര്യം....

ഗൂഗിൾ നോക്കി ടാക്സി സ്റ്റാൻഡിൽ പോയി രാത്രി ആയത് കൊണ്ട് ഇങ്ങനെ നടന്നു പതുക്കെ നട്ടപാതിരക്ക് റോഡിൽ കൂടെ നടത്തം നട്ടപ്രാന്ത് വേറെ എന്ത്

ഗോവ ബോർഡിൻ്റെ അടുത്ത് നിന്ന് ടാക്സി എടുത്ത് ഞാൻ യാത്ര തുടങ്ങി

ഇനി ഒരു സഹായം കൂടെ ചെയ്യാൻ

💬 Comments

View all comments