0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 832

: അയ്യോ ഞാൻ അറിഞ്ഞില്ല ....

ആ വല്യമ്മ : എന്താ മഹി ഈ ജോലിയും കൂലിയും ഇല്ലാത്തവർക്ക് ആണോ നിങൾ മോളെ പിടിച്ച് കൊടുത്തത്.... കഷ്ട്ടം തന്നെ....

(രംഗം സീരിയസ് ആയി)

ആ വല്യമ്മ : ഇവർക്കോ ബുദ്ധി ഇല്ല നീ എങ്കിലും പറഞ്ഞൂടെ വല്ല ജോലിയും കൂലിയും ഉള്ള ഒരുത്തനെ മതി എന്ന്....

അമ്മു : അങ്ങനെ ഒന്നുമില്ല വല്യമ്മ ഇത് പണ്ട് ഉറപ്പിച്ച കല്യാണം ആണ് ഞങ്ങൾക്ക് പരസ്പരം ഇഷ്ട്ടവും ആണ് അത് പോരെ പിന്നെ ഞങ്ങൾക്ക് ജീവിക്കാൻ ഉള്ളത് ഓക്കേ ഇവരുടെ വീട്ടിൽ ഉണ്ട് ഇനി പ്രത്യേകം ജോലിക്ക് പൊണ്ട ആവശ്യം ഒന്നും ഇല്ല....

മഹി ആൻ്റി : ചേച്ചിക്ക് അറിയാതെ ആണ് ഇന്നത്തെ കാലത്ത് ഒരു ആണിനും പെണ്ണിനും ജീവിക്കാൻ ആരുടെയും സമ്മതം വേണ്ട പെറ്റ തള്ളയുടെയോ തന്തയുടെയോ പോലും....പിന്നെ ആണ്....

ഞാൻ : എൻ്റെ മുത്തശ്ശി അല്ല അമ്മായി അമ്മായിക്ക് അറിയാതെ ആണ് ഇന്ന് ഒരു ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാൻ ജോലിയൊന്നും വേണമെന്നില്ല എന്തിന് കല്യാണം പോലും വേണമെന്നില്ല.... പിന്നെ ആണ്....ആൻ്റി ഞാൻ ഇറങ്ങുവാ....

അമ്മു : ? പണ്ടാര തള്ള.... ഹും...

ചേച്ചിയോടും യാത്ര പറഞ്ഞ് ഞാൻ വെളിയിൽ ഇറങ്ങി...

ഞാൻ : ബൈ ബൈ ചക്കരെ

അമ്മു : വല്യമ്മ പറഞ്ഞത് വിഷമം ആയോ

ഞാൻ.: ഏയ് എന്തിന് അവര് പറഞ്ഞത് കാര്യം ഇല്ലെ നീ അത് വിട് ഞാൻ കേക്കാത്ത പ്രാക്കോ... ?

ശ്രീ : ഇന്നാ കേസരി .... എന്താ ഇവിടെ

ഞാൻ : അമ്മായി പറഞ്ഞത് കൂട്ടുകാരിക്ക് വിഷമം ആയി

അമ്മു : ?. ...

ഞാൻ : അപ്പോ കാണാം ബൈ ഞാൻ വിളിക്കാം...

ഞാൻ കാറും എടുത്ത് അവിടെ നിന്നും ഇറങ്ങി....

അമ്മു : പണ്ടാര തള്ള നമ്മടെ വീട്ടിൽ വന്ന് കേറിയത് ആയി പോയി അല്ലെങ്കിൽ കാണിച്ച് കൊടുത്തേനെ ഞാൻ ....

ശ്രീ : നീ അത് വിട് അവര് പോട്ടെ നീ വാ .. ഹണി

💬 Comments

View all comments