Chapter Title : വധു is a ദേവത 24 [Doli]
അമ്മു അവരോട് പറഞ്ഞ് വന്ന് വണ്ടിയിൽ കേറി...
ഞാൻ : ആരാ മരിച്ചത്
അമ്മു : അത് അമ്മയുടെ അമ്മയുടെ അനിയൻ്റെ ആരോ...
ഞാൻ : കൊള്ളാം വലിയ ബന്ധം തന്നെ...
അമ്മു : അതെ ...
ഞാൻ : ട്രിപ്പ് മുടങ്ങിയത് വിഷമം ഉണ്ടോ...
അമ്മു : ഇല്ല ഞാൻ ഹാപ്പി ആണ്... അവിടെ ഒരേ ബോർ പിന്നെ കണ്ട സ്ഥലവും ....
ഞാൻ : കഴിച്ചോ ടാ....
അമ്മു : ഉം കഴിച്ചു എൻ്റെ ട്രീറ്റ് ആയിരുന്നു....
എന്തിൻ്റെ
മൂന്നര ലക്ഷം രൂപയുടെ റിങ് കിട്ടിയതിൻ്റെ വക
അത് നീ എങ്ങനെ അറിഞ്ഞു...
അതൊക്കെ ഞാൻ അറിഞ്ഞു...
ആണോ അപ്പോ എനിക്ക് ഇല്ലെ ട്രീറ്റ്
തരാം വീട്ടിൽ ചെന്നിട്ട് പോരെ... മതി ? അത് മതി....
വേഗം വിട് എന്നാ...
അതെ വീട്ടിൽ ആരും കാണില്ല ഞാൻ ചോദിച്ചപ്പോ ചിലപ്പോ വരും എന്ന പറഞ്ഞത്
അവൻ എവിടെ....
അവൻ നാളെ വരും അച്ചുൻ്റെ കൂടെ അവരൊക്കെ അവിടെ സ്റ്റേ ആണ്...
നീ എനിക്ക് വേണ്ടി വന്നതാണോ
പിന്നെ
അത് പോട്ടെ വിഷ്ണു എങ്ങനെ
മണ്ടൻ
പോടാ
അല്ല പാവം ചെക്കൻ അല്ലേ....
അതെ... പാവം ആണ് ...
ഹൊ നല്ല ക്ഷീണം ഉറക്കം വരുന്നു....
എന്ത് പറഞ്ഞു പഴയ കൂട്ടുകാര്
സുഖം നമ്മടെ കല്യാണം തന്നെ ആണ് ടോപ്പിക്ക് മുഴുവൻ....
അശ്വതി എന്ത് പറഞ്ഞു
എപ്പോഴും ഉള്ള പോലെ.... വന്നു അവൾക്ക് പറയാൻ ഉള്ളത് പറഞ്ഞു അത്ര തന്നെ...
അത്രേ പറഞ്ഞുള്ളൂ
വേറെ ഒരു കാര്യം പറഞു
എന്താ
അവള് അവളുടെ വീട്ടിൽ എന്നെ ഇഷ്ട്ടം ആണ് കല്യാണം ചോദിക്കാൻ പറയാൻ ഇരുന്നതാ എന്ന്...
എന്നിട്ട് ?
അപ്പോ ആണ് നമ്മടെ കല്യാണ ഫോട്ടോ ഗ്രൂപ്പിൽ അമർ അടിച്ച് വിടുന്നത്....
പാവം അവൾക്ക് നല്ല വിഷമം ഇത്ര നേരം എൻ്റെ കൂടെ തന്നെ മൊട്ടയും അവളും ഉണ്ടായിരുന്നു....
ആഹാ മൊട്ട ഉണ്ടോ
അവൻ ഡോക്ടർ ടു ബി മൊട്ട ആണ് ഇപ്പൊ ....
ആഹാ ....
💬 Comments
View all comments