Chapter Title : വധു is a ദേവത 25 [Doli]
ഒരു സംസാരം വേണ്ട ... ബുക്ക് ചെയ്തേക്കാം അന്ന് മഹേഷിൻ്റെ വണ്ടി ഓടിച്ച് മുതൽ എനിക്ക് വണ്ടി അങ് ഇഷ്ട്ടപ്പെട്ടു....
ഞാൻ : മഹേഷ് അങ്കിളിൻ്റെ വണ്ടി ഒക്കെ എന്ത് .... അല്ല പുചിച്ചത് അല്ല ഇതാണ് വണ്ടി...
പപ്പ : ഉവ്വ്...
ഞാൻ : പിന്നെ അതല്ലേ ഞാൻ പറഞ്ഞത്....അമ്മ പറയട്ടെ കളർ....
അമ്മ : ഓ സോപ്പ്
ഞാൻ : അല്ല അമ്മ പറയുന്ന കളർ വാങ്ങും ഉറപ്പ്
അമ്മ : ആണോ
പപ്പ : പറ ഡോ
അമ്മ : വൈറ്റ് മതി അപ്പോ....
ഞാൻ : വൈറ്റ് സൂപ്പർ ആണ് ബ്ലാക്ക് പോലെ വരില്ല പക്ഷേ വൈറ്റ് ഒക്കെ....
പപ്പ : മതി വൈറ്റ് എങ്കിൽ വൈറ്റ്...
പപ്പ : മോള് എന്താ മാറി നിൽക്കുന്നത് വാ ഇരിക്ക്....
വേണ്ട അങ്കിൾ ഞാൻ ഇവിടെ നിക്കാം ??
അമ്മ : വാടാ കുട്ടാ ഇവിടെ ഇരിക്ക് നമ്മക്ക് വണ്ടി ഒക്കെ ഒന്ന് നോക്കാം....
അവള് മടിച്ച് മടിച്ച് എൻ്റെ അടുത്ത് സോഫയിൽ വന്നിരുന്നു
ഞാൻ : ഇത് നോക്ക് ഇതാണ് നമ്മൾ വാങ്ങാൻ പോവുന്നത്.... കളർ കണ്ടോ ....
അമ്മു എന്നെ തന്നെ നോക്കി
ഒറ്റ സെക്കൻ്റ് സൈഡിൽ കൂടെ എന്നെ ചേർത്ത് പിടിച്ച് പൊട്ടി കരയാൻ തുടങ്ങി അമ്മു....
പപ്പ : ഹെ എന്തിനാ മോള് കരയുന്നത്.....
അമ്മ : അച്ചോ പാവം.... മോളെ ടാ കരയണ്ട കുട്ടാ.. അമ്മു മോളെ കരയല്ലെ
ഞാൻ : പോട്ടെ സാരം ഇല്ല അമ്മുവേ .... ഒരു അബദ്ധം ഏത് പോലീസുകാരനും പറ്റും....
അമ്മു : എൻ്റെ എടുത്തുചാട്ടം ആണ് സോറി ടാ എന്നോട് ക്ഷെമിക്ക് ഇന്ദ്ര... ??
ഞാൻ : എനിക്ക് കുഴപ്പം ഒന്നും ഇല്ല പോട്ടെ ... കരയണ്ട ...
അമ്മു : ഞാൻ നിന്നെ തല്ലാൻ വന്നില്ലേ എനിക്ക് സഹിക്കുന്നില്ല കണ്ണാ...
അമ്മ : ? ... അതാണോ ഇവന് രണ്ടെണ്ണം കിട്ടണ്ടത്. അത്യാവശ്യം ആണ് സാരം ഇല്ല പോട്ടെ
💬 Comments
View all comments