Chapter Title : വധു is a ദേവത 28 [Doli]
ഉണ്ടായ മാനനഷ്ട്ടം ഒരുപാട് ആണ് എന്ന് എനിക്ക് അറിയാം...അവരുടെ കാലിൽ പിടിച്ച് മാപ്പ് പറയാൻ ആഗ്രഹം ഉണ്ടെങ്കിൽ പോലും എനിക്ക് അവരുടെ മുന്നിൽ വരാൻ ഉള്ള ധൈര്യം ഇല്ല...
അമൃതയോട് പറയണം അവൾക്ക് വേണ്ടത് ഉടൻ തന്നെ അവളെ തേടി വരും എന്ന് അത് സന്തോഷത്തോടെ സ്വീകരിക്കണം എന്ന്....
നീ അടക്കം ഉള്ള എൻ്റെ കൂട്ടുകാർ അറിയാൻ ഈ വിഷയം എന്നോട് കൂടെ തീരട്ടെ വൈരാക്യം മനസ്സിൽ വച്ച് സ്വന്തം ജീവിതം നശിപ്പിക്കരുത്.... ഈ മൂന് ദിവസം കൊണ്ട് ഞാൻ മനസ്സിലാക്കിയ ഒരു കാര്യം ഉണ്ട് ഞാൻ സ്വന്തം എന്ന് കരുതിയത് ഒന്നും എൻ്റെ അല്ല...
എൻ്റെ നശിച്ച സമയത്ത് നിങൾ എന്നെ ഒരുപാട് സഹായിച്ചു... എന്നും ഓർമയിൽ സൂക്ഷിക്കാൻ എനിക്ക് അത് തന്നെ ധാരാളം ആണ്....
നിങ്ങളെ ഞാൻ മരണം വരെ മറക്കില്ല... ☺️ പിന്നെ വീണ്ടും പറയുന്നു ഇത് ഇവിടെ തീരണം ...വീട്ടുകാർക്ക് ഇല്ലാത്ത ഒന്നും നിങ്ങൾക്ക് വേണ്ട....
ഞാൻ ഒരു കോമാളി ആയി ഇവിടെ തുടരാൻ ആഗ്രഹിക്കുന്നില്ല....
ആരോടും ഒരു പരിഭവവും ഇല്ല ... ആരെയും ബുദ്ധിമുട്ടിക്കുന്നില്ല ..
പിന്നെ
സൂര്യ വരുമ്പോ പറയണം കടുത്ത നിർബന്ധം കാരണം അവൻ്റെ വെപ്പുകാരനെ ഞാൻ എൻ്റെ കൂടെ കൂട്ടുന്നു ... എന്ന്... തെരുവിൽ നിന്നും എൻ്റെ കൂടെ വന്ന അവൻ എൻ്റെ കൂടെ തന്നെ തെരുവിലേക്ക് തിരിച്ച് വരുന്നു എന്നാണ് പറയുന്നത്...
ഇത് ഒരു മാപ്പ് പറച്ചിൽ ആയി കാണണം...
വിശാല മനസ്സേ വിരോധം അരുത് വിധി ഉണ്ടെങ്കിൽ അല്ലെങ്കിൽ വേണ്ട ഇനി നമ്മൾ ആരും തമ്മിൽ കാണണ്ട :)
സോ ടൈം ടു എൻ്റ് ദ ഷോ....
ഇറ്റ്സ്സ് മി ഇന്ദ്രജിത്ത് സൈനിങ് ഓഫ്
ബ ബൈ :)
.
++++++++++++++++++++++++++++++++++++++++++++
തുടരും
✌️
. .
💬 Comments
View all comments