0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 695

മുണ്ട

സൂര്യ : എന്നാലും അവള് എങ്ങനെ നിന്നെ

ഞാൻ : ഞാനും അത് ചോദിച്ചു അപ്പോ അവള് പറയാ ഞാൻ അവളോട് പറഞ്ഞിട്ടുണ്ട് എന്ന് എപ്പോഴോ

നന്ദൻ : എന്ത്

ഞാൻ : ആരും ഇല്ല എന്ന് തോന്നുമ്പോ നേരെ ഗുരുദ്വാര പോയാൽ മതി എന്ന് ഫ്രീ ഫൂഡ് കിട്ടും കിടക്കാൻ സ്ഥലം കിട്ടും എന്നൊക്കെ ...എനിക്ക് പോലും ഓർമ ഇല്ല അവളോട് പറഞ്ഞത് ....

സൂര്യ : ടാ കാര്യം ശെരി ആണ് പക്ഷെ അവള് ശെരി ആവില്ല ...

നന്ദൻ : നീ എന്ത് പറഞ്ഞു അവളോട്

ഞാൻ : ഞാൻ പറഞ്ഞു എനിക്ക് കുറച്ച് സമാധാനം വേണം എന്ന്

പെട്ടെന്ന് വീട്ടിൻ്റെ മുന്നിൽ ഒരു കാർ വന്നു ഹോൺ അടിക്കാൻ തുടങ്ങി ...

ഞാൻ : അമർ ഒന്ന് തുറക്ക് ടാ....

അമർ ഉള്ളിൽ നിന്ന് വന്ന് പോയി തുറന്നു ...

അമർ : നിനക്ക് ഇങ്ങോട്ട് വരാൻ എങ്ങനെ ധൈര്യം വന്നടി മൂദേവി ....

റെമോ : നന്ദ ഓടി വാടാ .... എല്ലാം കൂടെ കാറിനെ വളഞ്ഞു

ഞാൻ അങ്ങോട്ട് പോയി....

സൂസി അർജുൻ രണ്ടും ഉണ്ട്

അമർ : ഇന്ദ്ര ഇവളെ പോവാൻ പറ ഞാൻ പെണ്ണാണ് എന്നൊന്നും നോക്കില്ല പല്ലടിച്ച് ഞാൻ താഴെ ഇടും ....

ഞാൻ : കേറി പോ ടാ

അമർ : ഇവളെ പോവാം പറ

ഞാൻ : പോടാ നീ

സൂസി : ഇ

നന്ദൻ : മിണ്ടരുത് നായിൻ്റെ മോളെ ഒരുത്തൻ്റെ ജീവിതം. തുലച്ചിട്ട് അവളുടെ ഒരു

സൂര്യ : ഞങ്ങള് ആയിട്ട് ഒന്നിനും വരില്ല നീ പോ സൂസി

സൂസി : എനിക്ക് നിന്നോട് സംസാരിക്കണം ഇന്ദ്ര പ്ളീസ്

എല്ലാരും ഒച്ച കേട്ട് വെളിയിലേക്ക് വന്നു

ഞാൻ : എല്ലാം പഞ്ചാബിൽ വച്ച് പറഞ്ഞ് തീർത്തത് അല്ലേ സൂസി

സൂസി : ഇന്ദ്ര എനിക്ക് അറിയാം എല്ലാം എനിക്ക് സംസാരിക്കണം പ്ളീസ്

ഞാൻ : ശെരി എന്താ പറയാൻ

💬 Comments

View all comments