0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 697

: മാമനെ വീട്ടിൽ മാമൻ നൈറ്റ് ഡ്യൂട്ടിക്ക് പോവുമ്പോ എന്നെ കൊണ്ട് ആക്കി ...

അമർ : അയ്യേ അത്രേ ഉള്ളോ

ഞാൻ : അതെ അത്ര തന്നെ വേറെ എന്ത് വേണം

നന്ദൻ : നിനക്ക് ഇപ്പൊ ഒന്നും ചോദിക്കാൻ ഇല്ലെ നായിൻ്റെ മോനേ

അമർ: അല്ല ഞാൻ അവളുടെ കൂടെ ആയിരിക്കും എന്ന് വച്ചല്ലെ

ഞാൻ : അവളോ അവള് എപ്പോഴോ പോയി ഞാൻ മാമൻ്റെ വീട്ടിൽ ആയിരുന്നു മാമൻ ആകെ കരഞ്ഞ് സീൻ ആക്കി

അമർ : അയ്യോ പാവം

അമ്മു : ഇവിടെ ഞാൻ കരയുന്നത് ആരും കാണുന്നില്ലേ

ഞാൻ : ആരെങ്കിലും കരഞ്ഞൊണ്ട് ഇവിടെ നിക്കാൻ പറഞ്ഞോ പൊക്കൂടെ

അമ്മു : അതെ പോവാൻ തന്നെ

ഞാൻ : അതെ ഈ പൂചാണ്ടി ഒന്നും വേണ്ട ഇറങ്ങി പോടി നീ പോയ ഒരു ചുക്കും ഇല്ല ? അല്ലെങ്കിൽ വേണ്ട നിങ്ങളൊക്കെ വലിയ ആളുകൾ അല്ലേ അപ്പോ നിങ്ങള് ഇരിക്ക് ഞാൻ പോവാം ടാ അച്ചു നിന്നോട് പറഞ്ഞതല്ലേ എന്നെ വെറുതെ വിടാൻ ഞാൻ വരുന്നില്ല എന്ന് എന്നെ എന്തിനാ ഈ കുഴിയിൽ വീണ്ടും കൊണ്ട് വന്ന് തള്ളി ഇട്ടത്ത് ... നാശം പിടിക്കാൻ ....

അച്ചു തല താഴ്ത്തി നിന്നു...

ഞാൻ മിണ്ടാതെ ഉള്ളിലേക്ക് പോയി ....

കുറച്ച് നേരം കഴിഞ്ഞതും എൻ്റെ മുറി തുറക്കുന്ന ഒച്ച കേട്ടു

ശ്രീ : ദേഷ്യത്തിൽ ആണോ

ഞാൻ : അതെ

ശ്രീ : വരാമോ

ഞാൻ : വക്കാലത്ത് പറയാൻ അല്ലെങ്കിൽ വന്നോ

ശ്രീ : അല്ല

അവൾ എൻ്റെ അടുത്ത് വന്ന് ഇരുന്നു...

ശ്രീ : എന്താ നിൻ്റെ കുഴപ്പം എന്തിനാ ദേഷ്യം

ഞാൻ : അതൊന്നും ഇല്ല മാറും

ശ്രീ : നമ്മള് തമ്മില് അത്ര കാലത്തെ പരിചയം ഇല്ലെങ്കിലും നിൻ്റെ കൂട്ടുകാരൻ പറഞ്ഞ് എനിക്ക് നിന്നെ നല്ല പോലെ അറിയാം ഇത്ര വലിയ ഹൈപ്പ് ഒക്കെ അവൻ തന്നിട്ട് നീ അതിൻ്റെ നേരെ ഒപ്പോസ്സിറ്റ് കാണിക്കാമോ ....

💬 Comments

View all comments