Chapter Title : വധു is a ദേവത 32 [Doli]
വന്ന് ചാവി വാങ്ങി... അല്ലാ എങ്ങോട്ട് പോയത് അവൻ എന്നോട് ചോദിച്ചു
ഞാൻ : ഫോക്സ്വാഗൺ ഷോ റൂം വരെ
അമർ : എന്താ കാര്യം
ഞാൻ : സൂസിക്ക് ഒരു വണ്ടി എടുക്കാൻ ബുക്ക് ചെയ്തു പത്ത് ദിവസം കഴിയുമ്പോ കിട്ടും... വെർട്ടസ്സ്
അമർ : നീ എന്താ അവളുടെ പണിക്കാരൻ ആണോ
ഞാൻ ; ഓ വണ്ടി ബുക്ക് ചെയ്യാൻ പോവുമ്പോ കൂടെ പോയാ പണിക്കാരൻ ആവോ ...അവൾക്ക് ഇതൊന്നും അറിയില്ല പിന്നെ സെറ്റ് ചെയ്ത് കൊടുത്തു....അല്ല പാർട്ടി ഉണ്ട് ഇന്ന് ഒരുക്കം ഒന്നും ഇല്ലെ ...
അച്ചു ; എല്ലാം സെറ്റ് നീ പറഞ്ഞ പോലെ മട്ടൻ ചിക്കൻ എല്ലാം വാങ്ങി വച്ചിട്ടുണ്ട് ഇനി നീ വന്നാ മതി ...
ഞാൻ : ദേ പോയി ദാ വന്നൂ....
അച്ചു : പോയിട്ട് വാ ....
ഞാൻ നടന്ന് ഉള്ളിലേക്ക് പോയി എൻ്റെ മുറിക്ക് മുന്നിലേക്ക് പോവുന്ന വഴി ആണ് ഒരു സംസാരം കേട്ടത്....
ഞാൻ കതകില് തട്ടി ഹലോ ഉള്ളിലേക്ക് വരാമോ
സൂര്യ : ഉം....
ഞാൻ : എന്താ ഭാര്യയും ഭർത്താവും ഒരു ചർച്ച ....ഞാൻ അവൻ്റെ തോളിൽ കൈ ഇട്ട് ഇരുന്നു...
സൂര്യ : കൈ എടുക്ക്
ഞാൻ : എന്താ ടാ ഭാര്യ അയപ്പോ നമ്മളെ വേണ്ടേ
സൂര്യ : നീ എൻ്റെ അടുത്ത് എന്തെങ്കിലും മറക്കുന്നുണ്ടോ....
ഞാൻ ; എന്താ ഇപ്പോ അങ്ങനെ ഒരു ടോക്ക്
സൂര്യ : പറ
ഞാൻ : ഇല്ല എന്താ
സൂര്യ : എന്നിട്ട് നീ മസ്കറ്റ് പോവാൻ വിസക്ക് കൊടുത്തിട്ട് എന്നോട് പറയാത്തത് എന്താ ....
ഞാൻ : അത് എൻ്റെ ഒന്നും അല്ലാ
സൂര്യ : പിന്നെ
ഞാൻ : അത് വീർ ഭായ്ക്കാണ് പുള്ളിക്ക് ജോലി സെറ്റ് ആയിട്ടുണ്ട് അപ്പോ പപ്പയുടെ സ്ഥിരം ട്രാവൽസ് ഉണ്ട് അവിടെ കൊടുത്ത് എളുപ്പത്തില് റെഡി ആക്കി തരാം എന്ന് പറഞ്ഞ് ഞാൻ ആണ് കൊണ്ട് വന്നത്....
സൂര്യ : കള്ളം
💬 Comments
View all comments