Chapter Title : വധു is a ദേവത 35 [Doli]
: അത് എന്താ വച്ചാ എനിക്ക് ഈ വിനാഗിരി അലർജി ആണ് ....
വിഷ്ണു : ഇസ് ആണോ ശെരി ശെരി ...അപ്പോ കാണാം അവൻ കൈ നീട്ടി...
ഞാൻ അവനെ ഒന്ന് നോക്കി
ഞാൻ : ?
വിഷ്ണു : വണ്ടിയിൽ കേറി ഇരുന്നു ....
ഞാൻ : ഡീസൽ ഉണ്ടോ ... ഉം ... ഹാ ഓക്കേ അപ്പോ ശെരി ...
വിഷ്ണു : ശെരി ...
ഫ്ലഷ് ബാക്ക് ?
സൂര്യ : നിക്ക് നിക്ക് നീ വണ്ടി അവൻ്റെ കൈയ്യിൽ കൊടുത്തോ ...
ഞാൻ: ഉം.. കൊഴപ്പം ആയോ ....
സൂര്യ : മണ്ട മണ്ടാ അവനെ വിശേഷിച്ച് ആരേലും വണ്ടി കൊടുക്കോ എത്ര കിട്ടിയാലും പഠിക്കില്ല മണ്ടൻ ഇപ്പൊ അവടെ പോയിട്ട് വണ്ടി കെടപ്പുണ്ടെങ്കിൽ ഒറപ്പിച്ചോ അവര് രണ്ടും കൂടെ നിന്നെ പണിഞ്ഞു....
ഞാൻ : ശെ മൈര്....
സൂര്യ : ടെൻഷൻ ആവണ്ട ....നോക്കാം ....അല്ല സൂസി എവിടെ പോയി
ഞാൻ : കുറച്ച് കഴിഞ്ഞതും അർജ്ജു വന്ന് അവളെ കൊണ്ട് പോയി ഹരി വെയിറ്റിങ് ആണ് പറഞ്ഞു പിന്നെ ഞാൻ മൈൻഡ് ആക്കാൻ നിന്നില്ല
സൂര്യ : ഉം
.⏩ ഒരു മണിക്കൂർ കൊണ്ട്. ഞങ്ങൾ കൊച്ചി എത്തി പിന്നെ പത്ത് മിനിറ്റ് കൊണ്ട് സ്റ്റേഷനും ....
ഉമ്മറത്ത് ഒരു പോലീസ് നിക്കുന്നുണ്ടായിരുന്നു ...
ഞാൻ : സാറേ
പോലീസ് 1 ; എന്താ
ഞാൻ : അല്ല വരാം പറഞ്ഞിരുന്നു കാർ... ബി എം ദേ അത്....
അയാൾ എന്നെ ഒന്ന് അടിമുടി നോക്കി ....
പോലീസ് 1 : വാ വാ
അയാൾ എന്നെ ഉള്ളിലേക്ക് കൊണ്ട് പോയി ... സി ഐ യുടെ റൂമിലേക്ക് കൊണ്ട് പോയി ....
അവിടെ വിഷ്ണു മൂലക്ക് നിക്കുന്നു അവൻ്റെ അപ്പൻ മിലിറ്ററി അവിടെ ഇരിപ്പുണ്ട്
പോലീസ് 1 : സാർ ഇതാണ് ആള്
എല്ലാരും എന്നെ നോക്കി
മിലിറ്ററി ; ഇവൻ ആണ് സാറേ ഇവൻ ആയിരിക്കും
💬 Comments
View all comments