Chapter Title : വധു is a ദേവത 36 [Doli]
എന്ത്
ഞാൻ : അതെ ഒരുത്തൻ വിളിച്ചിട്ട് സ്റ്റേഷനിൽ വരാൻ എന്തോ മലത്തും എന്നൊക്കെ...
സൂര്യ : പണി ആയോ
ഞാൻ : ഇല്ല നീ വാ നോക്കാം
അപ്പോഴേക്കും വീണ്ടും ഒരു കോൾ വന്നു
ഞാൻ : ഹലോ
സി ഐ: ഹലോ ഞാൻ രാജീവ് ആണ്
ഞാൻ : പറയൂ സാർ
സി ഐ: അതെ താൻ ഒന്ന് കൂടെ ഇങ്ങോട്ട് വരണം കേട്ടോ ...
ഞാൻ : എന്താ സാർ കാര്യം
സി ഐ: അത് പ്രതിയുടെ വക്കീലിന് തന്നോട് സംസാരിക്കണം എന്ന് ....
ഞാൻ : സാർ എല്ലാം ഇന്നലെ തന്നെ
സി ഐ : അത് ഡോ അവര് ഇതിൻ്റെ പൊറകെ പോയാ തൻ്റെ മാമൻ അടക്കം എല്ലാം കുടുങ്ങും അതാ ഇവന്മാർ വല്ലതും വിളിച്ച് പറഞ്ഞാ വെറുതെ സീൻ ആവും ...താൻ വന്നിട്ട് പോ കൊറച്ച് നേരം ഉറപ്പ്
ഞാൻ : ശെരി സാർ
?
സൂര്യ : എന്താ ടാ
ഞാൻ : അതെ സി ഐ ഇല്ലെ അയാള് ആണ് വിളിച്ചത്
സൂര്യ : എന്ത്
ഞാൻ : പണി ആയി തോന്നുന്നു ...നീ മാത്രം ആണോ വന്നത്
സൂര്യ : അല്ല ശ്രീ ഉണ്ട്
ഞാൻ : ശെരി അവളെ അവരുടെ കൂടെ പറഞ്ഞ് വിട്ടേക്ക് നമ്മക്ക് പോയിട്ട് വരാം....
സൂര്യ : ശെരി വാ...
സൂര്യ : ദേ അവര് വരുന്നു...
ഞാൻ : അതെ ഗായ്സ് എന്നെ എറണാകുളത്ത് ഉള്ള സ്റ്റേഷനിൽ നിന്ന് വിളിച്ചു എനിക്ക് പോണം പെട്ടെന്ന് വരാം കേട്ടൊ...
അമ്മു : എന്താ എന്തെങ്കിലും കൊഴപ്പം ഉണ്ടോ
ഞാൻ : ഒന്നും ഇല്ല... ഒന്നും ഇല്ല ... അത് വണ്ടി ഇറക്കാൻ എനിക്ക് പോയി ഒപ്പിടണം പിന്നെ എനിക്കും ഈ നടന്ന കാര്യത്തിനും ഒരു ബന്ധവും ഇല്ല എന്ന് എഴുതി കൊടുക്കണം അത്ര തന്നെ ഞങ്ങള് പോയിട്ട് വരാം ...
ഞാൻ : അമറെ നീ ജോസഫ് അങ്കിളിൻ്റെ നമ്പർ
💬 Comments
View all comments