Chapter Title : വധു is a ദേവത 39 [Doli]
കല്യാണ മണ്ഡപം ആണെന്ന് നോക്കില്ല തൊന്യാസം പറഞ്ഞാ അടിച്ച് മോന്തടെ ഷെയിപ്പ് മാറ്റി കളയും...
വിഷ്ണു : രജിസ്ട്രാർ സാറേ പറഞ്ഞ് കൊടുക്ക് സാറേ....
രജിസ്ട്രാർ : അതെ ഒരു പെൺകുട്ടിടെ സമ്മതം ഇല്ലാതെ അവളെ കെട്ടിക്കാൻ പാടില്ല നിങ്ങള് കാണിക്കുന്നത് ശുദ്ധ പോക്കിരിത്തരാ..
രാംക്രി അങ്കിൾ : ടാ ആവശ്യം ഇല്ലാതെ പ്രശ്നം ഒണ്ടാക്കല്ലെ നീ പോ...
പട്ടാളം : പ്രശ്നം ആവട്ടെ ഡോ.... മകൾടെ കൈയ്യിലിരിപ്പ് എല്ലാരും അറിയട്ടെ....
വിഷ്ണു : സാറേ സാർ ബുക്കിൽ നോക്കി പറ സാറേ ബാക്കി ഞാൻ നോക്കാം ....
ഫോട്ടോ എടുത്ത് കഴിഞ്ഞ് സൂര്യയും ശ്രീയും താഴേക്ക് വന്നു ഞങ്ങളെ കണ്ട് അങ്ങോട്ട് വന്നു ....
പട്ടാളം : ദേ നേരത്തെ തന്നെ കെട്ടും കഴിഞ്ഞ് കുടുംബക്കാരുടെ മുന്നിൽ നാടകം കളിക്കുന്ന മോള് വന്നല്ലോ....
ഞാൻ : ശ്രീ നീ പോ ഒന്നൂല്ലാ....
വിഷ്ണു : പോവാൻ വരട്ടേ ... എവടെ പോണു....
ശിവ : ടാ നിനക്ക് കിട്ടിയത് മതി ആയില്ലേ തന്തേം കൊണ്ട് വീട് പിടിക്കാൻ നോക്കട വദൂരി ..
വിഷ്ണു : നീ പോടാ .... എല്ലാരും കേക്കാൻ വേണ്ടി പറയാ ഈ ശ്രീയും ഈ പട്ടിയും ഏതാണ്ട് രണ്ട് മാസം മുന്നേ എറണാകുളത്ത് വച്ച് രജിസ്റ്റർ മാരേജ് ചെയ്തു....
എല്ലാരും ഞെട്ടി ....എല്ലാരും പറഞ്ഞാ സകലരും...
ശ്രീ കരയാൻ തൊടങ്ങി....
ഞാൻ : പോ ഡീ കരയല്ലേ കൈയ്യീന്ന് പോവും.... സൂര്യ വിളിച്ചോണ്ട് പോ...
പട്ടാളം. : എന്താ ടാ നാറി നീ അവൾടെ ചെവി കടിച്ച് പറിക്കുന്നത്... ഡോ രാമകൃഷ്ണ ഈ തെണ്ടി ആണ് തൻ്റെ മോളെ കെട്ടിച്ചു വിട്ടത് .... അല്ലെന്ന് പറയാൻ പറ....
വിഷ്ണു : നിങ്ങള് ഇത്ര നേരം എന്നെ തല്ലാൻ വന്നില്ലേ ....ചോദിക്ക് അനിയത്തിയോട് അവള് ചെയ്തോ എന്ന്....
അവൻ ശരൺ ചേട്ടനെ നോക്കി ഒച്ച വച്ചു...
രാംക്രി അങ്കിൾ മുഖം തൊടച്ച് അവർടെ നേരെ നടന്നു...
രാംക്രി അങ്കിൾ : പറ മോളെ ഇതിൽ
💬 Comments
View all comments