Chapter Title : വധു is a ദേവത 39 [Doli]
മച്ചാ മച്ചാൻ....?
അമർ : സൂര്യ അയാളെ തല്ലോ ....
ഞാൻ : ഇല്ല ഞാൻ പറഞ്ഞിട്ടുണ്ട് ....
അമർ : അതെ വൈകീട്ട് ഇയാള് കാണോ
ഞാൻ : ഒന്ന് പോയെ നീ ... ചുമ്മാ ഇരി....
അവർടെ ഫോട്ടോ എടുത്ത് മാറിയതും ഞങ്ങള് കേറി....
ഞാൻ : ഹാ നിങ്ങള് ഇരിക്ക് അങ്കിളെ ഇരിക്ക് ചേട്ടാ.. വാ.... നിങ്ങള് എങ്ങോട്ടാ പോണത് ...
രാംക്രി അങ്കിൾ ചിരിച്ചോണ്ട് വന്ന് ചെയറിൽ ഇരുന്നു...
നന്ദൻ : ചേട്ടാ വെടിപ്പ് ഫോട്ടോ ആവണം ...
ഞാൻ : അങ്കിളെ ഒന്ന് മാറി നിന്നേ സ്ഥലം ഇല്ല....
ഞാൻ ചൊറിയൻ ചെറിയച്ഛനെ പിടിച്ച് മാറ്റി നിർത്തി... തിരിച്ച് വന്ന് നന്ദന്റെ അടുത്ത് നിന്നു....
നന്ദൻ : അളിയാ കലക്കി ഇപ്പൊ മൂത്രം ഒഴിച്ച സുഖം ....
ശരൺ ചേട്ടൻ : അത് നന്നായി .... അയാക്ക് കൊറച്ച് കൂടുതൽ ആയിരുന്നു...
ഫോട്ടോ എടുക്കാൻ നേരം അമ്മു എൻ്റെ കൈ അടിയിൽ കൂടെ കോർത്ത് പിടിച്ചു....
അമ്മു.: മതിയെ ഇനി ചെറിയച്ഛനെ വെറുതെ വിട്ടേക്ക് ഇത് തന്നെ മതി...
ഞാൻ : ഓക്കെ ഓക്കെ ...
അമ്മു : മര്യാദക്ക് ഹർഷെ ഒഴിവാക്കി വിട്ടോ ... അവളോട് കൊഞ്ചിക്കൊണ്ട് ഇരിക്കുന്നത് കണ്ട ...
ഞാൻ : കണ്ട
അമ്മു : തേങ്ങ എടുത്ത് ഞാൻ തലക്കെറിയും ...
ഞാൻ : അമ്മു
അമ്മു : ?
ഫോട്ടോഗ്രാഫർ : സ്മൈൽ...
ഫോട്ടോ എടുത്ത് കഴിഞ്ഞതും അമ്മു ഓരത് മാറി നിന്നു ...
അമ്മു എന്നെ നോക്കി പിരികം പൊക്കി ചുണ്ട് ഉള്ളിലേക്ക് വലിച്ച് വിട്ടു ...
⏩ ടൈം പൊക്കൊണ്ടിരുന്നു....
ശിവ : വെശക്കാൻ തൊടങ്ങി...
നന്ദൻ : നിൻ്റെ പെണ്ണുമ്പിള്ള എവടെ
ശിവ : അവള് ജാനകിടെ കൂടെ കഴിക്കാൻ പോയി...
നന്ദൻ : ജാനുനോട് പറയണം അവളെ അടുപ്പിക്കല്ലെ എന്ന്
ശിവ : അയ്യോ വേണ്ട എന്നിട്ട് വേണം അത് എൻ്റെ തലയിൽ ആവാൻ ...നീ ചുമ്മാ ഇരി
💬 Comments
View all comments