Chapter Title : വധു is a ദേവത 4 [Doli]
അമർ പറഞ്ഞു എടാ നീ എന്തിനാ ഇനിയും അത് തന്നെ ആലോചിക്കുന്നു... അതല്ലടാ നമ്മൾ വിചാരിക്കുന്ന പോലെ അല്ല ആരും ഇന്നലെ വരെ കൂടെ നിന്നവർ ... എടാ അവർക്കാർക്കും എന്നെ മനസ്സിലായില്ല ലെ എല്ലാവർക്കും ഇന്ന് ഇന്ദ്രൻ പീഢന വീരൻ ആയി... ഇവരെ ഒക്കെ ആണല്ലോ ഞാൻ ഫ്രണ്ട്സ് ആയി കണ്ടത്...
എടാ ആരെയും നംബാൻ പറ്റില്ല ഡാ ആര് ആണ് നമ്മടെ കൂടെ നമ്മടെ കഷ്ടകാലത്തിൽ നിക്കുന്നത് അവർ ആണ് നമ്മളെ സ്നേഹിക്കുന്നവർ അമർ പറഞ്ഞ് നിർത്തി.....
അപ്പോഴേക്കും ദീപു വന്നു അളിയാ ഇന്ന ഐസ് ക്രീം....
ഞാൻ അവനെ ഒന്ന് നോക്കി എന്നിട്ട് ഒന്ന് ചിരിച്ചോണ്ട് പറഞ്ഞു... അളിയാ ദീപു നീ എന്തിനാ എൻ്റെ കൂടെ ഇറങ്ങി വന്നത്.... കേട്ടോ ടാ അമറെ ഇവൻ ഇന്നലെ മുഴുവൻ എൻ്റെ കൂടെ പോലീസ് സ്റ്റേഷൻ്റെ പൊറത്ത് ഉണ്ടായിരുന്നു .... ഞാൻ ഉള്ളിലും ഇവൻ വെളിയിലും.... ഇവൻ. ആ നിന്ന ഇടത് നിന്നും മാറിയിട്ട് പോലും ഇല്ല ... എന്തിനാ ടാ നീ ഇത്ര ഒക്കെ എനിക്ക് വേണ്ടി ചെയ്തത്.....
അതിനു ദീപു അളിയാ നീ എന്നെ ഒരു ഫ്രണ്ട് ആയി ആണ് കണ്ടത് എന്ന് എനിക്കറിയാം നീ ആരാണെന്ന് അറിയാൻ നീ രാജുവിന് ചെയ്തു കൊടുത്ത സഹായം കണ്ടാ തന്നെ അറിയും...അങ്ങനെ മറ്റുള്ളവരുടെ വിഷമം കണ്ട് അവരെ സഹായിക്കുന്ന നീ എങ്ങനെ ആടാ ഇത്ര വലിയ തെറ്റ് ചെയ്യുന്നേ പിന്നെ നീ എൻ്റെ ഫ്രണ്ട് ആയാ ഒറ്റ കാരണം മതി പിന്നെ നിനക്ക് വേണ്ടി ഞാനും ഇവനും അല്ലാതെ വേറെ ആര് സംസാരിക്കും മോനെ. ഇന്ദ്രാ....
ഇന്ദ്രൻ്റെ കണ്ണ് നിറഞ്ഞു പോയി ....
അമറവൻ്റെ കൈ എടുത്ത് ഇന്ദ്രൻ്റെ തോളിലേക്ക് ഇട്ടു എടാ ഇന്ദ്ര ക്ലബിൽ പോവാ അമർ ചൊതിച്ചു.... വേണ്ട ടാ നമ്മക്ക് ഫുഡ് അടിക്കാൻ പോവാം.....
അപ്പോഴാണ് മായയുടെ കാൾ വന്നത് എന്താടാ ദീപു ചൊതിച്ചി മായ വിളിക്കുന്നു.. എടാ അളിയാ അവളെ നീ ആ കൂട്ടത്തിൽ ചേർത്തണ്ട അവളാണ് നമ്മളെ അറിയിച്ചത്
💬 Comments
View all comments