Chapter Title : വധു is a ദേവത 40 [Doli]
വീണ്ടും വീണ്ടും കരയിക്കാൻ പറ്റണെ ???
ഞാൻ : സോറി ഞാൻ ഒരു സത്യം പറഞ്ഞതാ
അമ്മു കരച്ചൽ നിർത്തി...
അമ്മു : എറങ്ങി പോടാ...
ഞാൻ : സോറി
അമ്മു : എറങ്ങി പോടാ... നായെ ശവമേ... അമ്മു എന്നെ റൂമിന് വെളിയിലാക്കി ഡോർ അടച്ചു...
അമ്മു സോറി സുന്ദരാ കാല് പിടിക്കാ സോറി ഇനി പറയില്ല... ഞാൻ ഡോറിൽ തട്ടി പറഞ്ഞു...
അമ്മു : എറങ്ങി പോ ശവമേ എന്നെ ഹേട്ട് ചെയ്യാൻ മാത്രം കൂടെ കൂടിയ ശവം പോ
സനലിന്റെ ഫോൺ വന്നു....
ഞാൻ : ശെരി ഞാൻ വീട്ടി പോവാ ഇനി വരില്ല ഞാൻ കതകിന് ഒറ്റ അടി അടിച്ച് അപ്പറത്ത് പോയി...
അപ്പഴ്ക്കും വിക്രമിന്റെ കോൾ വന്നു...
ഞാൻ ഫോൺ എടുത്തു
ആഹ്.... ആ....ആാാാ
ഞാൻ ഫോൺ ചെവിയിൽ നിന്ന് മാറ്റി
ഫോൺ കട്ടായി
പിടിച്ചു... നാളെ വാ...സനലിന്റെ മെസ്സേജ് വന്നു...
താങ്ക്സ് ബ്രോ ?... ഞാൻ തിരിച്ചിട്ടു....
അപ്പഴേക്കും രണ്ട് പിക്ക് വന്നു...
പോത്ത് കോട്ടയിൽ കെടന്ന് ഉരുള്ളുന്ന ജസ്റ്റിൻ.... കൈയ്യില് ഷർട്ട് കീറി മുറിഞ്ഞ് ചോര വരുന്നുണ്ട്....
അത് ആസ്വദിച്ച് നോക്കി നിന്ന ഞാൻ ഡോർ തൊറക്കണ ഒച്ച കേട്ടു
ഞാൻ ഓടി പോയി ഹാളിലേ ഡോർ ലോക്ക് തൊറന്ന് തിരിഞ്ഞോടി ജനലിന്റേം സേഫ്റ്റി ഗ്രിലിന്റേം എടയിൽ നിന്നു...
കൊറച്ച് കഴിഞ്ഞതും അമ്മു ഹാളിലേക്ക് വരുന്ന ഒച്ച കേട്ടു
തല മാത്രം ആർച്ചിൽ കൂടെ ഇട്ട് ഹളിൽ cctv തിരിയും പോലെ ഒന്ന് നോക്കി...
നേരെ അടുക്കളയിലേക്ക് പോയി അവടെ ഉള്ള റൂം ഒക്കെ നോക്കി വീണ്ടും ഹോളിൽ വന്ന് ഓന്ത് എത്തി നോക്കണ പോലെ എത്തി നോക്കി
കണ്ണാ... മതി വന്നേ... ചെറിയ ഒച്ചയിൽ അമ്മു പറഞ്ഞു
ഞാൻ വായ പൊത്തി ചിരി പിടിച്ച് നിർത്തി...
അമ്മു ഒരു കാൽ എടുത്ത് ഹോളിൽ വച്ചു മെല്ലെ ഹോളിൽ വന്ന് വീണ്ടും ചുറ്റും നോക്കി....
അപ്പഴാ കക്ഷി ഡോർ ലോക്ക് എടുത്ത് വിട്ട് കെടക്കണ കണ്ടത്...
ഇന്ദ്രാ അമ്മു
💬 Comments
View all comments