Chapter Title : വധു is a ദേവത 40 [Doli]
എന്ത് ?
അമ്മു : നിന്നെ എന്റെ പിന്നാലെ നടത്താൻ
അതായത് ഇങ്ങനെ... അമ്മു എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടാന്ന് ഞാൻ പറയാൻ... ഹും കണ്ടാലും മതി നിന്നെ ഒക്കെ ആർക്ക് വേണം പ്പെമ്പിള്ളേര് നോക്കോ നിന്നെന്ന് നീ പറയാൻ അങ്ങനെ
അമ്മു :ഏയ് അങ്ങനെ ഞാൻ പറയില്ല... പക്ഷെ
ഞാൻ :പക്ഷെ
അമ്മു : ഞാൻ നിന്നെ റിജേക്റ്റ് ചെയ്യും ? വള്ളി കെട്ടിച്ചിട്ടേ ഞാൻ സമ്മതിക്കൂ അങ്ങനെഅങ്ങനെ ഉള്ള പടം മുഴുവൻ കണ്ട് ഞാൻ എന്തൊക്കെ മനസ്സിൽ വിചാരിച്ചതാ...
ഞാൻ : ശോ കഷ്ട്ടായല്ലോ...
അമ്മു : അതിന് നിനക്ക് അന്ന് അഹങ്കാരം പിന്നെ വാശി ഇത് മാത്രം അല്ലെ ഒള്ളൂ...എന്നെ ഒന്ന് നോക്കുക പോലും ഇല്ലല്ലോ നീ എന്റെ ബഡേക്ക് വരില്ല നോ ഗിഫ്റ്റ് എനിക്ക് എന്ത് സങ്കടാ അറിയോ അന്നൊക്കെ...
നോ നോ... ബഡേക്ക് വരില്ല ഓക്കേ ഗിഫ്റ്റ് ഈ വർഷം വരെ ഞാൻ മൊടക്കീട്ടെ ഇല്ല... ഞാൻ അമ്മുന്റെ നേരെ തിരിഞ്ഞ് അവൾടെ മുടി ഒതുക്കിക്കൊണ്ട് പറഞ്ഞു
അമ്മു : ഞാൻ കണ്ടു...
ഞാൻ : നീ കോളേജിൽ കെട്ടിക്കൊണ്ട് വരില്ലേ വാച്ച്... മറ്റേ ബ്ലാക്ക് സ്റ്റോൺ ഉള്ള
അമ്മു : ആ
ഞാൻ : അതിന്റെ പിന്നാലെ വിത്ത് ലവ് എന്ന് കണ്ടിട്ടുണ്ടോ എന്നെങ്കിലും
അമ്മു : ആ italics ഫോണ്ടിൽ
ഞാൻ : യാ അത് വാങ്ങാൻ വേണ്ടി ഞാനും സൂര്യേം എത്ര ഓടി അറിയോ.... നിന്റെ പേരും എന്റെ പേരും ഒണ്ട് അതില് ചെയ്നിന്റെ എടയിൽ ?
അമ്മു : ഔ ഹൗ സ്വീറ്റ്....
അവളെന്റെ കവിളിൽ ഉമ്മ വച്ചു....
അയ്യോ ഇതേന്താ കൈയ്യില് മുറി അമ്മു അത്ഭുതത്തോടെ ചോദിച്ചു
ഞാൻ : ഏയ് അത് സ്ലിപ്പ് ആയി വീണപ്പോ ചെരക്കി...
അമ്മു : നോക്കി നടക്ക്....കല്ല് കുത്തിയതാ നോക്കിയേ നീലിച്ച് കെടപ്പാ...
നീ അത് വിട് ഇങ് വന്നേ ചോദിക്കട്ടെ
ഞാൻ അവളെ പിടിച്ച് അടുത്തേക്ക് വലിച്ചു
ഞങ്ങടെ മുഖങ്ങൾ തമ്മിൽ അടുത്തടുത്ത് വന്നു...
ത്ത്പ്പ്....
💬 Comments
View all comments