Chapter Title : വധു is a ദേവത 40 [Doli]
ഡാ വന്നത്
ഞാൻ : അത് കൊഴപ്പില്ല അറിഞ്ഞിട്ട് വരാതെ ഇരിക്കണതെങ്ങനാ...
അമ്മു : അവരൊക്കെ എവടാ ഡാ
സൂര്യ : മേളിലാ എല്ലാരും റൂമിൽ ഒണ്ട് ചേച്ചിയെ കൊണ്ട് പോയി
അമ്മു : ഞാൻ അങ്ങോട്ട് ചെല്ലട്ടെ
സൂര്യ : ഇരവത്തി രണ്ടേ...
അമ്മു : ആ ഓക്കേ...
ഞാനും സൂര്യയും ലോബിയിൽ ഇരുന്നു
സൂര്യ : ഡാ ഇന്ദ്ര ?
ഞാൻ : ഏയ് വിട് ഡാ
ഞാൻ അവനെ ചേർത്ത് പിടിച്ചു...
സൂര്യ : നിങ്ങള് രണ്ടും പോയപ്പോ എനിക്ക് പിടിത്തം വിട്ട് പോയി
ഞാൻ : ഞങ്ങളെ മിസ്സ് ചെയ്തല്ലോ അതെ വലിയ കാര്യം...
സൂര്യ : പോടാ
ഞാൻ : നന്ദൻ വിളിക്ക വല്ലതും ചെയ്തോ
സൂര്യ : അവൻ വീട്ടിലൊണ്ട്
ഞാൻ : എന്നിട്ട്
സൂര്യ : എന്തോ സീൻ ഒണ്ട് തോന്നി ചോദിച്ചപ്പോ സോന നാളെ കറങ്ങാൻ വരാ പറഞ്ഞിട്ട് ഇപ്പൊ വരില്ല പറഞ്ഞെന്നാ പറഞ്ഞെ... അതല്ലാ എന്തോ ഒണ്ട്
ഞാൻ : അതന്നെ അവൻ ഞാൻ പറഞ്ഞപ്പഴും പറഞ്ഞു...അതൊക്കെ അവൻ ഡീൽ ആക്കും...? ?
ആ... താൻ ഇവടെ ഒണ്ടോ....
ഞങ്ങള് തിരിഞ്ഞ് നോക്കി
ശരൺ ചേട്ടൻ....
ഞാൻ എണീറ്റ് നിന്നു...
ചേട്ടൻ : എന്തിനാ ഡോ ഈ രാത്രി വന്നത്
ഞാൻ : എന്നാ പോട്ടെ ?
ചേട്ടൻ : അയ്യോ വേണ്ട... വാ മേലെ പോവാ....
സൂര്യ : വാ മേലെ പോവാ....
ഞങ്ങള് മേലേക്ക് പോയി...
റൂമിൽ ശ്രീ അവൾടെ അമ്മ അമ്മു എല്ലാരും ഒണ്ട്...
ശ്രീക്ക് എന്നെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുള്ള പോലെ തോന്നി...അവളെ നോക്കിയതും കുട്ടി മുഖം മാറ്റി..
ഞാൻ എല്ലാരേയും നോക്കി ഒന്ന് ചിരിച്ചു...
അനിത ആന്റി : എന്തിനാ മക്കളെ ഈ രാത്രി വന്നത്
ഞാൻ : ഇല്ല ആദ്യം സൂര്യ വരണ്ട എന്നാ പറഞ്ഞത് എന്തോ പിന്നെ അമ്മൂന് ഒരു സമാദാനം ഇല്ല അപ്പൊ വന്നു....
അനിത ആന്റി : ?
ഞാൻ : അല്ല
💬 Comments
View all comments