Chapter Title : വധു is a ദേവത 42 [Doli]
അമ്മുന്റ ചങ്ക് കത്തി
അമ്മു : നിനക്ക് ഞാൻ ഇപ്പൊ ചെയ്യുന്നത് കാണുമ്പോ എന്നോട് ദേഷ്യം തോന്നും പക്ഷെ കാര്യം ഇല്ല... എനിക്ക് എന്റെ ശെരി ആണ് ഒള്ളത്...
ശ്രീ : എന്ത് ഉദ്ദേശം
അമ്മു : അത്
ശ്രീ : പറ അമ്മു
അമ്മു : പറയാ ആരോടും പറയരുത്
ശ്രീ : ഇല്ല
അമ്മു : എനിക്ക് രണ്ട് കാര്യം ഒണ്ട്
ശ്രീ : എന്താ അത് ?
അമ്മു : ഒന്ന് ആരെ എങ്കിലും പേടി വേണം അവന് അത് വരുത്തി എടുക്കണം അതിനാ ഞാൻ കഷ്ട്ടപ്പെട്ട് ഈ മാറി നിക്കുന്നെ ഇനി തോന്യവാസം കാണിക്കാൻ നിന്നാ എന്നെ നഷ്ട്ടമാവും എന്ന് അവന് ബോധം വേണം... നിനക്ക് അറിയാലോ അന്ന് കോളേജിൽ എന്താ നടന്നെ എന്ന്
ശ്രീ തല ആട്ടി...
അമ്മു : ആ ഹരിയെ തൂക്കി കൊണ്ട് പോവുമ്പോ ചോര അങ്ങനെ ഒഴുകായിരുന്നു ഇവൻ ഇങ്ങനെ ഓരോന്ന് ചെയ്താ
ശ്രീ : അപ്പൊ അത്
അമ്മു :അതൊക്കെ പോട്ടെ....
ശ്രീ : അപ്പൊ നീ ഓർത്ത് നോക്കിയേ ടാ അവരായിട്ട് ഓരോന്നിനും ഇങ്ങോട്ട് വരുന്നതല്ലേ അല്ലാതെ നമ്മൾ അങ്ങോട്ട് പോയതാണോ...
അമ്മു : എല്ലാം ശെരി അന്നേ ഡീ നീ പറ എനിക്ക് അവൻ ഇല്ലാത്ത ഒരു ലൈഫ് ഒണ്ടോ
ശ്രീ : ? ഇല്ല
അമ്മു : അവനും അതെ തന്നെ.... ? ഇപ്പൊ ഈ പ്രഹസനം ഒക്കെ കാണിക്കുന്നത് ഏത് ഈ ജിമ്മില് ഒക്കെ പോയി ഈ ലിഫ്റ്റ് അടിക്കുന്നത് ഒക്കെ സഹതാപം കാട്ടി എന്നെ ഇപ്പോ എങ്ങനെ എങ്കിലും തിരിച്ച് എത്തിക്കണം എനിക്കറിയാ
ശ്രീ : ഓ വള്ളി പുള്ളി എല്ലാം അറിയാ
അമ്മു : പിന്നെ കൊല്ലം ഒന്നായി കൂടെ കൂടീട്ട്
ശ്രീ : നീ എന്താ ചെയ്യാൻ പോണേ
അമ്മു : എടി ഇന്നലെ പപ്പടെ കൂടെ ഡ്രസ്സ് മേടിക്കാൻ പോയി അപ്പൊ കള്ളനെ പോലെ ഒളിഞ്ഞ് നിക്കുന്നു എവടെ ഒരു നൂറ് മീറ്റർ ബാക്കില്
💬 Comments
View all comments