Chapter Title : വധു is a ദേവത 43 [Doli]
അമ്മൂനെ കൊണ്ട് ഉള്ളിലേക്ക് പോയി...
നന്ദൻ അത് നോക്കി തിരിഞ്ഞ് സൂര്യടെ നേരെ ഇരുന്നു
സൂര്യ : ആ ജസ്റ്റിനെ നമ്മക്ക് എടുക്കണ്ടേ
നന്ദൻ : ഇത് കള് ഒന്ന് പോട്ടെ പറഞ്ഞ് നിന്നതാ ഞാൻ
പെട്ടെന്ന് അവൻ കുട്ടുനെ നോക്കി
പിന്നാലെ സൂര്യയും
നന്ദൻ : വെളിയില് പറഞ്ഞാ പൊന്ന് മോനെ നിന്റെ ബലി ആണ്
സൂര്യ : ഒറപ്പായും 😊...
കുട്ടു : എന്താ ചെയ്യാൻ പോണേ ഞാൻ ഒന്നും കേട്ടില്ല 🙄
നന്ദൻ : കേട്ടില്ലേ നല്ലത്...ഈ പെൻസില് വാണം എന്തിനാ അങ്ങോട്ട് പോയെ
കുട്ടു : അതാണ് സ്നേഹം ബന്ധുക്കള് പറഞ്ഞാ അങ്ങനെ ആണ് 😌
നന്ദൻ : അയ്യടാ പവിത്രടെ കാര്യം വന്നപ്പോ നീ അവന്റെ സൈഡ് ആയല്ലേ...
അവരങ്ങനെ ഒന്നും രണ്ടും പറഞ്ഞ് ഇരുന്നു....
ഡാ ആ വീഡിയോ ഒള്ളതാണേ ഇന്ന് രാത്രി ഞാൻ ജസ്റ്റിനെ തൂക്കും നന്ദൻ എടക്ക് കേറി പറഞ്ഞു....
സൂര്യ : കത്താതെ മൈരേ അത്കള് കേട്ടോണ്ട് വരും
കുട്ടു : ഏത് വീഡിയോ സൂര്യ
നന്ദൻ അവന് ഫോൺ കൊടുത്തു....
ശ്രീ മെല്ലെ ഉള്ളിലേക്ക് ഉള്ളിലേക്ക് നോക്കി വെളിയിലേക്ക് അവർടെ നേരെ വന്നു....
അവൾടെ മൊഖം കണ്ട് നന്ദൻ ഇരുന്ന സ്ഥലത്ത് നിന്ന് ചാടി എണീറ്റു....
നന്ദൻ : എന്താ ഡി
ശ്രീ തല താത്തി നിന്നു
നന്ദൻ : സൂര്യ ഇവളോട് വായ തൊറക്കാൻ പറ ഒന്ന് 😣
സൂര്യ : എന്താ പൊന്നൂ
ശ്രീ : ചേച്ചി വിളിച്ചായിരുന്നു
അവൻ ഒന്ന് മൂളി
ശ്രീ : കൊറച്ച് മുന്നേ ദാസൻ മാമനും അച്ഛനും മില്ലില് നിക്കുമ്പോ
ശ്രീ നീ ലാഗ് അടിക്കാതെ കാര്യം പറ നന്ദൻ ഇത്തിരി റഫ് ആയി...
ശ്രീ : അതാ അതാ ഞാൻ പറയാ ടാ ദാസൻ മാമനേ വിളിച്ചത് റാം അങ്കിൾ ആയിരുന്നു
നന്ദൻ : ആഹ് 👀
നന്ദൻ സൂര്യടെ കൈക്ക് പിടിച്ച് അവളെ നോക്കി
ശ്രീ തല താത്തി ഒന്ന് തേങ്ങി
നന്ദൻ
💬 Comments
View all comments