0%

Chapter Title : വധു is a ദേവത 43 [Doli]

Author : Kambikathakal Read All Parts 622

അമ്മ അവളെ പിടിച്ച് വലിച്ചു

അമ്മു അമ്മേ അത്ഭുതത്തോടെ നോക്കി...

അമ്മ : എങ്ങോട്ടാ

അമ്മു : കണ്ണൻ ആന്റി 🥹

അമ്മു കരയാൻ തൊടങ്ങി

അമ്മ : പിന്നെ പോവാ

അമ്മ തറ നോക്കി പറഞ്ഞു

അമ്മു : ഇല്ല എനിക്ക് പോണം

അമ്മ : പിന്നെ കാണാ പറഞ്ഞില്ലേ

രുദ്രൻ മാമൻ അങ്ങോട്ട് കേറി വന്നു

അമ്മ : കൊറച്ച് മനസ്സാക്ഷി ഒണ്ടായിരുന്നേ നീ അവനെ ഇങ്ങനെ കൊല്ലാകൊല ചെയ്യില്ലായിരുന്നു...

അമ്മ അമ്മൂന് എതിരായത് അവക്ക് താങ്ങാൻ പറ്റാത്ത ഒന്നായി...

രുദ്രൻ മാമൻ : എടി ചേച്ചി ആ കുട്ടി എന്ത് ചെയ്യാനാ

അമ്മ : കഴിഞ്ഞ ദിവസം വരെ സ്വസ്ഥമായിട്ട് ഒറങ്ങിയിട്ടില്ല എന്റെ കുട്ടി അറിയോ... ഇന്നലെ വരെ പട്ടിയെ പോലെ ആട്ടി വിട്ടിട്ട് ഇപ്പൊ കണ്ണനെ കാണാൻ പോണം

എന്താ ഇവടെ പപ്പ വെളിയിലേക്ക് എറങ്ങി വന്നു

അമ്മ : ഒന്നൂല്ലാ

അമ്മു : ആന്റി പ്ലീസ് ആന്റി ഞാൻ ഒന്ന് കണ്ടോട്ടെ....

അമ്മ : 😞

രുദ്രൻ മാമൻ : നീ ഇരിക്ക് ചേച്ചി വാ

അമ്മ : നീ പറഞ്ഞില്ലേ എന്നോട് രുദ്ര ഇപ്പൊ കണ്ണന് കല്യാണം വേണോന്ന് പറഞ്ഞില്ലേ ഭദ്രേട്ടൻ ചോദിച്ചു ഞാൻ കേട്ടില്ല എന്താ അറിയോ എന്റെ മോന്റെ മനസ്സ് നോക്കി അവന് ഇവളെ ആണ് ഇഷ്ട്ടം എന്നത് കൊണ്ട് എന്റെ മോളെ പോലെ ഞാൻ നോക്കി ഒരു ഗുഡ് ലൈഫ് ഒണ്ടാക്കി കൊടുത്തു എന്ന് വച്ചു നടന്നില്ല, ഒരു അമ്മ ആയിട്ട് ഞാൻ തോറ്റു പോയി...

പപ്പ : കൃഷ്ണ you are loosing yourself

അമ്മ : അതെ എനിക്ക് ഒരേ ഒരു മോനെ ഒള്ളൂ... ഇനി അവന്റെ ജീവിതം ഇങ്ങനെ തൊലക്കാൻ പറ്റില്ല... അന്ന് നിങ്ങള് പറഞ്ഞില്ലേ പ്രതികരിക്കട്ടെ എന്ന് വേണ്ട ഇന്നും വേണ്ട നിങ്ങള് നമ്മടെ മോന്റെ പിന്നാലെ നടക്കുന്നവരെ കാണ് നമ്മടെ properties, cash എന്താ വച്ചാ കൊടുക്കാ പറ മോനൂനെ വിടാൻ 😡 😞 🥹 പറ രാമേട്ടാ

💬 Comments

View all comments