Chapter Title : വധു is a ദേവത 43 [Doli]
വന്നാലും കൊഴപ്പം ഇല്ല
മാമൻ അവനെ ഒന്ന് നോക്കി...എന്നിട്ട് ബെൽ തട്ടി
ഒരാൾ കേറി വന്നു
മാമൻ : ഇത് ടൈപ്പ് ചെയ്യാൻ കൊടുക്ക് ഞാൻ വന്നു....
നന്ദൻ : മാമ എല്ലാരേം കിട്ടിയോ
മാമൻ : ഇല്ല.... അത് വിട് ടാ ഇതിന്റെ വള്ളി പിടിച്ച് ആരേലും പോയാ... കേശു നിന്നോട് കൂടെ ആണ്... ആ മോളെ മോള് പൊക്കോട്ടോ ഇവടെ അതികം ഇരിക്കണ്ട.... നമ്മക്ക് എല്ലാം ശെരി ആക്കാ ദേ മാമടെ വാക്കാ
അമ്മു തല താത്തി കരയാൻ തൊടങ്ങി
കേശു : ചേച്ചി കരയല്ലേ ഞാൻ അല്ലെ പറയുന്നേ... വാ നമ്മക്ക് പോവാ...
അവൻ അമ്മൂനെ പിടിച്ച് വെളിയിലേക്ക് നടന്നു...
വെളിയിൽ എത്തി അമ്മു വീണ്ടും പത്മിനിയെ കണ്ടു
അമ്മു കേശൂന്റെ പിടി വിട്ട് അവൾക്ക് നേരെ നടന്നു
പത്മിനി അമ്മൂനെ ദയനീയം ആയി നോക്കി
നന്ദൻ : അമ്മൂ വേണ്ട
അമ്മു അത് കേക്കാതെ അടുത്തേക്ക് നടന്നു...
പത്മിനി : എനി
അമ്മു ഓങ്ങി ഒന്ന് അലക്കി പത്മിനിടെ മോന്ത നോക്കി
രുദ്രൻ മാമൻ കാണാത്ത പോലെ നിന്നു...
ഷിബു സാർ ഒക്കെ നോക്കിയെങ്കിലും നിയമതിനും പോലീസിനും ഒന്നും ഒന്നും ചെയ്യാൻ പറ്റില്ല
അമ്മു : മേലാ ഒരാൾടെ ഫീലിങ്ങ്സ് വച്ച് കളിക്കരുത് 😡
നന്ദൻ മുന്നോട്ട് കേറി വന്നു...
നന്ദൻ : 😏
നന്ദൻ ഒന്ന് മൂക്ക് വലിച്ച് അമ്മൂനെ തട്ടി മുന്നോട്ട് നടന്നു
ലൈൻ പോലെ പിന്നാലെ കേശു കേറി വന്നു...
കേശു : അപ്പൊ നീ....
രുദ്രൻ മാമൻ : ഋഷിയെ പോ...
കേശു : നിന്റെ അന്നത്തെ പെർഫോമൻസ് കണ്ടപ്പോ തന്നെ രണ്ടണ്ണം തരാൻ തോന്നിയതാ....
മാമൻ അവനെ ഒന്ന് തട്ടി....
കേശു : ഈ മൊഖം ഓർത്ത് വച്ചോ, തരാ... എന്റെ ചേട്ടൻ 😡 എന്റെ ചേട്ടന്റെ ദേഹത്ത് കൈ വച്ച ഒന്നിനേം വെറുതെ വിടില്ല and at last your bro... ഉസ്കി ഫോഡ് ദൂങ്ക 😡
മാമൻ അവന്റെ തലക്ക് പിടിച്ച് വെളിയിലേക്ക്
💬 Comments
View all comments