Chapter Title : വധു is a ദേവത 43 [Doli]
നന്ദ അവളെ വിട്. ഇന്നലെ എല്ലാകാര്യവും സെബാൻ അങ്കിൾ അറിഞ്ഞു.... വന്ന് കൊണ്ട് പോവ അത് വരെ ഇവള് നിങ്ങടെ അടുത്തേക്ക് വരാതെ ഞാൻ നോക്കിക്കോളാ...പിന്നെ ഇവൾടെ കൂടെ നടന്ന ഒറ്റ കാരണം കൊണ്ട് ഈ കാര്യത്തിൽ ഒക്കെ എനിക്കും പങ്ക് ഒണ്ട് അതോണ്ട് ഞാൻ ഒറപ്പ് തരാ സൂസി ഇനി നിങ്ങടെ എടയിൽ വരില്ല....
നന്ദൻ : എടി ഒരു കാര്യം കൂടെ കേട്ടോ ഇവൻ അവന്റെ ആളാ മനസ്സിലായല്ലോ
അർജുൻ : ഇന്നലെ പറഞ്ഞു ഞാൻ എല്ലാം ഇവളെ അച്ഛന്റെ കൈയ്യിൽ ഏൽപ്പിച്ചാ കഴിഞ്ഞു പിന്നെ എനിക്ക് എന്റെ വഴിക്ക് പോവാ....
സൂര്യ : സൂസി നീ selfishness കാണിച്ചപ്പോ അവന് നഷ്ട്ടം ആയത് സ്വന്തം ജീവിതം ആണ്... നിന്നെ ഒതുക്കാൻ ഞങ്ങള് തന്നെ മതി അവൻ നിന്നെ ഒന്നും ചെയ്യരുത് പറഞ്ഞിട്ടേ ഒള്ളൂ എന്നും...
നന്ദൻ : ഇപ്പൊ ഇവളെ ഓർമ പോലും കാണില്ല മോശത്തിലും ഒരു നല്ലത് നടന്നു...
സൂസി : എന്താ പറ്റിയത് പറയാൻ എന്താ എന്നെ ഓർക്കാതിരിക്കാൻ കാരണം പറയാൻ
സൂസി നന്ദന്റെ ഷർട്ട് പിടിച്ച് വലിച്ച് കുലുക്കി...
നന്ദൻ : നിന്റെ ഹരി കാരണം അവന്റെ ഓർമ പോയി ഇതല്ലേ നിനക്ക് വേണ്ടിയിരുന്നത്... സുഖം ആയി ഇരുന്നോ... നീ ഓർത്തോ നീ രക്ഷിച്ചാലും ഹരി ഞങ്ങടെ കൈക്ക് വന്ന് മാട്ടും അന്ന് പിന്നെ അവന്റെ കാറ്റ് പോവും....
സൂസി അലറി കരഞ്ഞോണ്ട് ഉള്ളിലേക്ക് ഓടി....
.
.
.
വൈകുന്നേരം വരെ അമ്മയും മഹി ആന്റിയും കൂടെ ആഹാരം കഴിപ്പിക്കൽ തെരക്കിലായിരുന്നു....
അമ്മു എടക്ക് വന്ന് എത്തി നോക്കി പോവും....
അമ്മു വൈകീട്ട് ശ്രീടെ കൂടെ പോവാൻ എറങ്ങി
അമ്മ :എങ്ങോട്ടാ കുട്ടാ
അമ്മു : ഞാൻ ശ്രീടെ കൂടെ പോവാ ആന്റി അവടെ ചേച്ചി ഒക്കെ ഒണ്ടല്ലോ 😊
അമ്മ : ഓ അപ്പൊ നീയും തൊടങ്ങാ എന്നോട് ക്രൂരത
അമ്മു : അയ്യോ അല്ല ആന്റി... ഒരു കണക്കിന് ശെരിയാ ഞാൻ എന്നും അവന് ഉപദ്രവം
💬 Comments
View all comments