Chapter Title : വധു is a ദേവത 43 [Doli]
അമ്മ : എന്ത്
ഞാൻ : എനിക്ക് എന്ത് പറ്റിയെ
അമ്മ : എന്ത് പറ്റാൻ നിന്നെ കൊണ്ട് എനിക്കാ മതി ആയത്
ഞാൻ : അല്ല എത്ര ഓർത്തിട്ടും ഇത് എങ്ങനെ ആയത് എനിക്ക് ഓർമ ഇല്ലമ്മാ... അല്ല ഞാൻ എന്താ ചെയ്തേ ഇത്ര ദിവസം...
അമ്മ ഒന്ന് എടറിപ്പോയി
ആന്റി കരയാൻ തൊടങ്ങി...
ഞാൻ : എന്താ കരയണെ
അമ്മ : ഏഹ്... അത് അവൾടെ ചേട്ടന്റെ മോൾ ഇല്ലേ ശ്രീദേവി ചേച്ചി
ഞാൻ : ആഹ്
അമ്മ : അവള് പ്രസവിക്കാൻ കെടക്കാ അതിന്റെ
ഞാൻ : ഏയ് ഇത് വേറെ എന്തോ ആണ്...
അമ്മ : എടാ മണ്ട മരുന്ന് കഴിച്ച് കിളി പോയി ഇരിക്കാ അതല്ലേ....നീ ഒരു പൊട്ടൻ തന്നെ
ഞാൻ പൂളിലേക്ക് എറങ്ങി
അമ്മ : ദേ കളിക്കല്ലേ കേറി വാ മുറി ഒക്കെ നനയും
ഞാൻ : ഓ പിന്നെ ഒരു മുറി ഇന്ദ്രൻ മാസ് മ്മാ 😊
അമ്മ : വാ ടാ... മതി പനി വരുവേ
ഞാൻ കേറി വന്ന് ടവൽ എടുത്ത് ഉള്ളിലേക്ക് പോയി
തിരിച്ച് വന്നപ്പോ അമ്മ വൈകീട്ട് കഴിക്കാൻ ഒള്ള മരുന്ന് എടുത്ത് തന്നു..
ഞാൻ : വേണ്ട മ്മാ
അമ്മ : കഴിക്ക് ഡാ
അമ്മ കണ്ണുരുട്ടി
ഞാൻ : അമ്മ
അമ്മ : ഓ
ഞാൻ : നമ്മക്ക് കാനടക്ക് ഷിഫ്റ്റ് ചെയ്താലോ മ്മാ
എന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് അമ്മ എന്നെ തന്നെ നോക്കി നിന്നു....
തിരിഞ്ഞ് നോക്കിയതും അമ്മു നിക്കുന്നു കൂടെ പപ്പ ഒണ്ട്....
പപ്പ : എന്താ അമ്മേം മോനും
ഞാൻ : ഒന്നൂല്ലാ 🙄
അമ്മ : ദേ നീ ഇത് കഴിക്ക് കണ്ണാ... നിങ്ങളൊക്കെ പോയെ ഞാൻ ദേ മരുന്ന് കൊടുത്തിട്ട് വരാ...
പപ്പ : ശെരി
കൊറച്ച് കഴിഞ്ഞതും അമ്മ എറങ്ങി താഴോട്ട് പോയി
പപ്പ, ദാസ് അങ്കിൾ, അമർ, അമ്മു, ആന്റി ഒക്കെ അമ്മ എറങ്ങി പോവുന്നത് നോക്കി..
💬 Comments
View all comments